Showing posts with label സാന്ത്വനം. Show all posts
Showing posts with label സാന്ത്വനം. Show all posts

Wednesday, April 25, 2012

കേരള യാത്ര-തൃശൂര്‍-11 നിര്‍ധന യുവതികള്‍ക്ക് മംഗല്യ സാഫല്യം

തൃശൂര്‍: കാന്തപുരത്തിന്റെ കേരള യാത്ര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെത്തിയപ്പോള്‍ എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി പതിനൊന്ന് നിര്‍ധന യുവതികള്‍ക്ക് മംഗല്യത്തിലൂടെസ്വപ്നസാഫല്യം. നിരവധി കുടുംബങ്ങള്‍ക്ക എസ് വൈ എസ്സിന്റെ വിവാഹ സഹായ പദ്ധതി അനുഗ്രഹമായി.

മണലൂര്‍ മേഖലയീലെ കണ്ണോത്ത് മഹല്ലിലെ ജിന്‍സിയും നവാസും ,ചെരുതുരുത്തി മേഖലയിലെ വാവട്ടൂര്‍ മഹല്ലിലെ ശരീഫയും ചെറുതുരുത്തി മഹല്ലിലെ അബ്ദുള്‍ നിസാറും , പുതുക്കാട് മേഖലയിലെ കുണ്ടായി മഹല്ല് ഷാഹിനയും വരന്തരപ്പള്ളി മഹല്ലിലെ മൂജീബും തൃശൂര്‍ മേഖലയില്‍ നിന്ന് റജീനയും കാരികുളം മഹല്ലിലെ നജീബ് എന്നിവരും തമ്മില്‍ വിവാഹിതരായി.



വടക്കാഞ്ചേരി മേഖലയില്‍ നിന്ന് തയ്യൂര്‍ മഹല്ലിലെ ആബിദയും കാഞ്ഞിരക്കോട് കുമരനെല്ലൂര്‍ മഹല്ലിലെ അബൂബക്കര്‍ എന്നിവരും പാലപ്പിള്‌ലിയില്‍ നിന്ന് ഫസീലയും ഷിഹാബും, ചെമ്പോട്ടില്‍ മുനീറയും അത്തിക്കപറമ്പ് മസ്തഫയും തമ്മില്‍ വിവാഹിതരായി. വരവൂര്‍ അത്താണി പറമ്പില്‍ ത്വാഹിറയും വട്ടൂള്ളിപാറക്കപ്പീടികയില്‍ ബഷീര്‍ എന്നിവരും കാരികുളം ചോലക്കല്‍ സുറുമിയും പുലിക്കണ്ണി വരിക്കോടന്‍ വീട്ടില്‍ സവാദും വിവാഹിതരായി. കാരികുളം അബ്ദുവിന്റെ മകള്‍ സുമയും പാലപ്പള്ളി വട്ടപറമ്പില്‍ അബ്ദുള്‍ ഗഫൂറും വിവാഹിതരായി.



കേരളയാത്രയുടെ തൃശൂര്‍ സ്വീകരണകേന്ദ്രമായ ശക്തന്‍ നഗറിലെ വേദിയില്‍ വെച്ച് ആയിരുന്നു നിക്കാഹ് കര്‍മ്മം

Thursday, September 8, 2011

എസ്.വൈ.എസ് സാന്ത്വനം : പതിനായിരം രോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡുകള്‍



കോഴിക്കോട് : ജീവകാരുണ്യ, ആതുരസേവന രംഗത്ത് എസ്.വൈ.എസ് ആവിഷ്‌കരിച്ച സാന്ത്വനം കര്‍മ്മ പദ്ധതികള്‍ക്ക് സംസ്ഥാനത്തൊട്ടുക്കും തുടക്കമായി. വിവിധ മേഖലകളില്‍ സംഘടന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകീകൃതവും പരിഷ്‌കൃതവുമായ പദ്ധതിയാണ് സാന്ത്വനം ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ജുലൈ 31 ന് തൃശൂരില്‍ നടന്നു.



ഇതോടനുബന്ധിച്ച് തെരഞ്ഞെടുത്ത പത്ത് വൃക്ക, ഹൃദയ രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. തുടര്‍ ചികിത്സക്കു വിധേയരായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സംസ്ഥാനത്തുടനീളം സാന്ത്വനം മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സ്‌റ്റേറ്റ് റിലീഫ് സെല്‍ പദ്ധതികളാവിഷ്‌കരിച്ചു. പ്രഥമ ഘട്ടമെന്ന നിലയില്‍ പതിനായിരം രോഗികള്‍ക്ക് 10000, 5000, 2000 രൂപ പീതമുള്ള മൂന്ന് തരം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തുന്ന കാര്‍ഡുകള്‍ കീഴ് ഘടകങ്ങളുടെ ആഭിമുഖ്യത്തിലും വിതരണം ചെയ്യും. സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി ഇതു പൂര്‍ത്തികരിക്കും. സപ്തംബറില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികള്‍ വഴി ഇതിനുള്ള അര്‍ഹരായ രോഗികളെ കണ്ടെത്തും. ഉദാരമതികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് കോടി രൂപയാണ് ഇതിന് മതിപ്പു ചിലവ് കണക്കാക്കിയിരിക്കുന്നത്.



പിന്നിട്ട പുണ്യ റമളാനില്‍ വിവിധ ഘടകങ്ങളുടെ നേതൃത്തില്‍ ഒരു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി. കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 12 റിലീഫ് ഡേ ആയി ആചരിച്ചു. വീടുകളും കവലകളും കേന്ദ്രീകരിച്ച് പ്രാദേശിക യൂണിറ്റ് ഘടകങ്ങള്‍ നടത്തിയ ബക്കറ്റ് കലക്ഷന്‍ വഴി സാന്ത്വനനിധിയിലേക്ക് വന്‍ തുക സ്വരൂപിച്ചു. സാന്ത്വനം പദ്ധതികളുടെ നടത്തിപ്പിനായി യൂണിറ്റ്, പഞ്ചായത്ത്, മേഖല, ജില്ല, സ്‌റ്റേറ്റ് തലങ്ങളില്‍ സാന്ത്വനസമിതികള്‍ നിലവില്‍ വന്നു കഴിഞ്ഞു. സപ്: 30നകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സാന്ത്വനം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജനറല്‍ മെഡിസിന്‍, നേത്രം, ദന്തം, ഹൃദ്രോഗം തുടങ്ങി പ്രദേശികമായി പരിഗണനയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടക്കുക. ആരോഗ്യ ബോധവത്കരണവും പരിശോധനയും സൗജന്യ മരുന്ന് വിതരണവും ക്യാമ്പുകളില്‍ നടക്കും. കൂടാതെ അര്‍ഹരായ രോഗികളെ തെരഞ്ഞെടുത്ത് തുടര്‍ ചികിത്സക്ക് സംവിധാനമൊരുക്കും.



മെഡിക്കല്‍ ക്യാമ്പുകളുടെ മുന്നോടിയായി യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ തോറും നടത്തുന്ന സ്‌നേഹവിചാരം പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശുചീകരണം, ആതുരസേവനം സന്നദ്ധത വളര്‍ത്തുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികളുടെ മുന്നോടിയായി ജില്ലാ, മേഖലാ, സാന്ത്വന സമിതി അംഗങ്ങള്‍ക്കായി സംസ്ഥാനത്തെ നാലുകേന്ദ്രങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു.



മലപ്പുറം കോട്ടപ്പടി ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംഘടന കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തി. അലവി പുതുപ്പറമ്പ് സ്വാഗതവും അലവി സഖാഫി കൊളത്തൂര്‍ നന്ദിയും പറഞ്ഞു .



http://www.muhimmath.com/

Monday, August 15, 2011

ആയിരം കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി ജീവകാരുണ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി


പ്രാരാബ്ദ്ധങ്ങളോട് സഹനമനസോടെ പൊരുതിയും മത വൈജ്ഞാനിക രംഗത്ത് നിഷ്‌കളങ്ക സേവനം ചെയ്യുന്ന ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ആയിരം മദ്‌റസാധ്യാപക കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് എസ് വൈ എസ് പുതുതായി ആവിഷ്‌ക്കരിച്ച സാന്ത്വനം ജീവകാരുണ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി വിശുദ്ധ റമസാനിന്റെ വൃതവിശുദ്ധിയും ആത്മചൈതന്യവും നിറഞ്ഞു നിന്ന വാരിയംകുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ ഒത്തുചേര്‍ന്ന നൂറുകണക്ക് ആളുകളെ സാക്ഷിയാക്കി സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചികിത്സ, വിവാഹം, വീട് നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ സാമ്പത്തിക സഹായമാണ് എസ് വൈ എസ് ജില്ലാ കമ്മിറ്റി വര്‍ഷം തോറും നടത്തിവരുന്നത്. യൂനിറ്റ് തൊട്ട് സമസ്താന തലം വരെ സംഘടന നടത്തിവരുന്ന വൈവിധ്യമാര്‍ന്ന ജീവകാരുണ്യ പദ്ധതികളുടെ പരിഷ്‌കൃതവും ഏകീകതൃതവുമായ സംവിധാനമാണ് സാന്ത്വനം. സാന്ത്വനത്തിന്റെ ‘ാഗമായി ഖത്തര്‍ മലപ്പുറം എസ് വൈ എസ് കമ്മിറ്റിയാണ് ആയിരം മുഅല്ലിമുകള്‍ക്ക് റമസാന്‍ കിറ്റുകള്‍ നല്‍കുന്ന ശ്രദ്ധേയമായ പദ്ധതിക്ക് സാഹയ ഹസ്തമേകിയത്. ബഹറൈന്‍ കേരള സുന്നി ജമാഅത്തും ജില്ലാ ക്ഷേമകാര്യ വകുപ്പും വിവിധ ആവശ്യങ്ങള്‍ക്കായി അനുവദിച്ച ധനഹായം ചടങ്ങില്‍ വിതണം ചെയ്തു.


കെ ടി ത്വാഹിര്‍ സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദ്, പി വി മുഹമ്മദ്, ടി അലവി പുതുപ്പറമ്പ്, ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, അലവി ഫൈസി കൊടശ്ശേരി, അബ്ദുഹാജി വേങ്ങര, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി മുഹമ്മദ് പ്രസംഗിച്ചു

http://www.syskerala.com/
Related Posts with Thumbnails