Monday, August 15, 2011

ആയിരം കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി ജീവകാരുണ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി


പ്രാരാബ്ദ്ധങ്ങളോട് സഹനമനസോടെ പൊരുതിയും മത വൈജ്ഞാനിക രംഗത്ത് നിഷ്‌കളങ്ക സേവനം ചെയ്യുന്ന ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ആയിരം മദ്‌റസാധ്യാപക കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് എസ് വൈ എസ് പുതുതായി ആവിഷ്‌ക്കരിച്ച സാന്ത്വനം ജീവകാരുണ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി വിശുദ്ധ റമസാനിന്റെ വൃതവിശുദ്ധിയും ആത്മചൈതന്യവും നിറഞ്ഞു നിന്ന വാരിയംകുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ ഒത്തുചേര്‍ന്ന നൂറുകണക്ക് ആളുകളെ സാക്ഷിയാക്കി സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചികിത്സ, വിവാഹം, വീട് നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ സാമ്പത്തിക സഹായമാണ് എസ് വൈ എസ് ജില്ലാ കമ്മിറ്റി വര്‍ഷം തോറും നടത്തിവരുന്നത്. യൂനിറ്റ് തൊട്ട് സമസ്താന തലം വരെ സംഘടന നടത്തിവരുന്ന വൈവിധ്യമാര്‍ന്ന ജീവകാരുണ്യ പദ്ധതികളുടെ പരിഷ്‌കൃതവും ഏകീകതൃതവുമായ സംവിധാനമാണ് സാന്ത്വനം. സാന്ത്വനത്തിന്റെ ‘ാഗമായി ഖത്തര്‍ മലപ്പുറം എസ് വൈ എസ് കമ്മിറ്റിയാണ് ആയിരം മുഅല്ലിമുകള്‍ക്ക് റമസാന്‍ കിറ്റുകള്‍ നല്‍കുന്ന ശ്രദ്ധേയമായ പദ്ധതിക്ക് സാഹയ ഹസ്തമേകിയത്. ബഹറൈന്‍ കേരള സുന്നി ജമാഅത്തും ജില്ലാ ക്ഷേമകാര്യ വകുപ്പും വിവിധ ആവശ്യങ്ങള്‍ക്കായി അനുവദിച്ച ധനഹായം ചടങ്ങില്‍ വിതണം ചെയ്തു.


കെ ടി ത്വാഹിര്‍ സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദ്, പി വി മുഹമ്മദ്, ടി അലവി പുതുപ്പറമ്പ്, ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, അലവി ഫൈസി കൊടശ്ശേരി, അബ്ദുഹാജി വേങ്ങര, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി മുഹമ്മദ് പ്രസംഗിച്ചു

http://www.syskerala.com/

No comments:

Related Posts with Thumbnails