Thursday, September 8, 2011

എസ്.വൈ.എസ് സാന്ത്വനം : പതിനായിരം രോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡുകള്‍കോഴിക്കോട് : ജീവകാരുണ്യ, ആതുരസേവന രംഗത്ത് എസ്.വൈ.എസ് ആവിഷ്‌കരിച്ച സാന്ത്വനം കര്‍മ്മ പദ്ധതികള്‍ക്ക് സംസ്ഥാനത്തൊട്ടുക്കും തുടക്കമായി. വിവിധ മേഖലകളില്‍ സംഘടന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകീകൃതവും പരിഷ്‌കൃതവുമായ പദ്ധതിയാണ് സാന്ത്വനം ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ജുലൈ 31 ന് തൃശൂരില്‍ നടന്നു.ഇതോടനുബന്ധിച്ച് തെരഞ്ഞെടുത്ത പത്ത് വൃക്ക, ഹൃദയ രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. തുടര്‍ ചികിത്സക്കു വിധേയരായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സംസ്ഥാനത്തുടനീളം സാന്ത്വനം മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സ്‌റ്റേറ്റ് റിലീഫ് സെല്‍ പദ്ധതികളാവിഷ്‌കരിച്ചു. പ്രഥമ ഘട്ടമെന്ന നിലയില്‍ പതിനായിരം രോഗികള്‍ക്ക് 10000, 5000, 2000 രൂപ പീതമുള്ള മൂന്ന് തരം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തുന്ന കാര്‍ഡുകള്‍ കീഴ് ഘടകങ്ങളുടെ ആഭിമുഖ്യത്തിലും വിതരണം ചെയ്യും. സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി ഇതു പൂര്‍ത്തികരിക്കും. സപ്തംബറില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികള്‍ വഴി ഇതിനുള്ള അര്‍ഹരായ രോഗികളെ കണ്ടെത്തും. ഉദാരമതികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് കോടി രൂപയാണ് ഇതിന് മതിപ്പു ചിലവ് കണക്കാക്കിയിരിക്കുന്നത്.പിന്നിട്ട പുണ്യ റമളാനില്‍ വിവിധ ഘടകങ്ങളുടെ നേതൃത്തില്‍ ഒരു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി. കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 12 റിലീഫ് ഡേ ആയി ആചരിച്ചു. വീടുകളും കവലകളും കേന്ദ്രീകരിച്ച് പ്രാദേശിക യൂണിറ്റ് ഘടകങ്ങള്‍ നടത്തിയ ബക്കറ്റ് കലക്ഷന്‍ വഴി സാന്ത്വനനിധിയിലേക്ക് വന്‍ തുക സ്വരൂപിച്ചു. സാന്ത്വനം പദ്ധതികളുടെ നടത്തിപ്പിനായി യൂണിറ്റ്, പഞ്ചായത്ത്, മേഖല, ജില്ല, സ്‌റ്റേറ്റ് തലങ്ങളില്‍ സാന്ത്വനസമിതികള്‍ നിലവില്‍ വന്നു കഴിഞ്ഞു. സപ്: 30നകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സാന്ത്വനം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജനറല്‍ മെഡിസിന്‍, നേത്രം, ദന്തം, ഹൃദ്രോഗം തുടങ്ങി പ്രദേശികമായി പരിഗണനയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടക്കുക. ആരോഗ്യ ബോധവത്കരണവും പരിശോധനയും സൗജന്യ മരുന്ന് വിതരണവും ക്യാമ്പുകളില്‍ നടക്കും. കൂടാതെ അര്‍ഹരായ രോഗികളെ തെരഞ്ഞെടുത്ത് തുടര്‍ ചികിത്സക്ക് സംവിധാനമൊരുക്കും.മെഡിക്കല്‍ ക്യാമ്പുകളുടെ മുന്നോടിയായി യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ തോറും നടത്തുന്ന സ്‌നേഹവിചാരം പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശുചീകരണം, ആതുരസേവനം സന്നദ്ധത വളര്‍ത്തുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികളുടെ മുന്നോടിയായി ജില്ലാ, മേഖലാ, സാന്ത്വന സമിതി അംഗങ്ങള്‍ക്കായി സംസ്ഥാനത്തെ നാലുകേന്ദ്രങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു.മലപ്പുറം കോട്ടപ്പടി ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംഘടന കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തി. അലവി പുതുപ്പറമ്പ് സ്വാഗതവും അലവി സഖാഫി കൊളത്തൂര്‍ നന്ദിയും പറഞ്ഞു .http://www.muhimmath.com/

No comments:

Related Posts with Thumbnails