Sunday, April 29, 2012

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കല്‍ ലക്ഷ്യമല്ല: കാന്തപുരം

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കല്‍ ലക്ഷ്യമില്ലെന്നും മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളായി രൂപം മാറുന്നതിന് ആശയപരമായി തങ്ങള്‍ എതിരാണെന്നും മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

രാഷ്ട്രീയമായി ഇടപെടുമെന്നതിന് രാഷ്ട്രീയ കക്ഷി ഉണ്ടാക്കും എന്ന് അര്‍ത്ഥം കല്പിക്കേണ്ടതില്ല. വികസന പ്രശ്‌നങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടുത്താനാകുമോ എന്ന് കേരള യാത്രയില്‍ ഉടനീളം അന്വേഷിച്ചിരുന്നു. ആശാവഹമായ പിന്തുണയാണ് അതിന് ലഭിച്ചത്. അതില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ അത് അവരെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ധാരണ ഊട്ടി ഉറപ്പിക്കാനേ ഉപകരിക്കൂ.



സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളോട് നീതിപുലര്‍ത്താത്ത ഇറക്കുമതി ചെയ്യുന്ന വികാരങ്ങളും വിചാരങ്ങളുമാണ് നമ്മുടെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മന്ത്രി വി.എസ്. ശിവകുമാര്‍, കെ.ഇ. ഇസ്മായില്‍ എം. പി, എം.എല്‍.എ. മാരായ കെ. മുരളീധരന്‍, പാലോട് രവി, സി. പി. എം നേതാവ് എം. വിജയകുമാര്‍, മുന്‍മന്ത്രി വി. സുരേന്ദ്രന്‍ പിള്ള, മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമിസ്, ശാന്തിഗിരി അശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫൂറുഖ് അല്‍ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി, സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ ബാഫഖി മലേഷ്യ, ഇ.സുലൈമാന്‍ മുസലിയാര്‍ ഒതുക്കുങ്ങല്‍, എ.കെ. അബ്ദുറഹ്മാന്‍ മുസലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസലിയാര്‍, എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സിദ്ദിഖ് സഖാഫി നേമം എന്നിവര്‍ സംസാരിച്ചു

FOR MORE NEWS AND PICTURES  PLS VISIT   http://www.muhimmath.com/

No comments:

Related Posts with Thumbnails