Sunday, April 29, 2012

അനന്തപുരിയെ ശുഭ്രസാഗരമാക്കി കേരളയാത്രക്ക് സമാപനമായി


തിരുവനന്തപുരം: മാനവികതയുടെ സന്ദേശമോതി കാസര്‍കോട്ട് നിന്നാരംഭിച്ച കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപനസംഗമം അനന്തപുരിയെ പാല്‍ക്കടലാക്കി. തലസ്ഥാനം ഇതുവരെ ദര്‍ശിക്കാത്തത്ര ജനക്കൂട്ടം നഗരത്തിന് അവിസ്മരണീയ അനുഭവമായി. ഓട്ടോ മുതല്‍ ചാര്‍ട്ടര്‍ ചെയ്ത ട്രെയിനിലും സ്‌പെഷ്യല്‍ വിമാനത്ിലം വരെ പ്രവര്‍ത്തകര്‍ ഒരു സമ്മേളനത്തിനെത്തുന്നത് ഇതാദ്യമാണ്. വെള്ളിയാഴ്ച വൈകുന്നേരം തന്നെ വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ പലയിടങ്ങളിലും നിലയുറപ്പിച്ചിരലുന്നു. ശനിയാഴ്ച രാവിലെ മുതല്‍ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ചെറുജാഥകളായാണ് സമാപ സമ്മേളന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങിയത്. ഗാലറിയും മൈതാനവും ജനനിബിഡമായതിനെ തുടര്‍ന്ന് സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സംഘാടകര്‍ നിയന്ത്രിച്ചു.

കാസര്‍കാട്ടുനിന്ന് ചാര്‍ട്ടര്‍ ചെയ്ത ട്രെയിനിനു പുറമെ നൂറുകണക്കിനു വാഹനങ്ങളിലും പ്രവര്‍ത്തകരെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുമായി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളും തിരുവനന്തപുരത്തെത്തി. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിച്ച സ്‌നേഹസംഘത്തിന്റെ ഉജ്വല റാലിയും ശ്രദ്ധ പിടിച്ചുപറ്റി. ഒരുമയും സംഘശക്തിയും തെളിയിച്ച റാലി മാനവികത വിളിച്ചോതി. അച്ചടക്കത്തില്‍ നീങ്ങിയ ജാഥ നിയന്ത്രിക്കാന്‍ പോലീസിനു അല്‍പവും ബുദ്ധിമുട്ടേണ്ടിവന്നില്ല. വാഹനങ്ങള്‍ തിരിച്ചുവിടുന്നതിലും അണികളെ നിയന്ത്രിക്കുന്നതിലും വളണ്ടിയര്‍മാര്‍ ശ്രദ്ധിച്ചു. ജനസാഗരം കാണാന്‍ എം ജി റോഡിനിരുവശവും ആയിരക്കണക്കിനാളുകള്‍ നിലയുറപ്പിച്ചിരുന്നു.

FOR MORE NEWS AND PICTURES

PLS VISIT   http://www.muhimmath.com/










No comments:

Related Posts with Thumbnails