Sunday, April 29, 2012

അഭിപ്രായവ്യത്യാസങ്ങള്‍ ആശയപരമായി കൈകാര്യം ചെയ്യണം : മുഖ്യമന്ത്രി


തിരുവനന്തപുരം: ആശയപരമായ പ്രചാരണമാണു ജനാധിപത്യത്തെ നിലനിര്‍ത്തുന്നതെന്നും കാന്തപുരത്തിന്റെ കേരള യാത്ര സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മാനവികത ഉണര്‍ത്തുക എന്ന പ്രമേയത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനം തലസ്ഥാനത്തു ജനസാഗരത്തെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടലോ സംഘട്ടനമോ ഇല്ലാത്ത അന്തരീക്ഷമാണു നാടിന് ആവശ്യം. ആശയപ്രചാരണമാണു ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. എല്ലാ വിഭാഗങ്ങളുടെയും സമാധാനത്തിനു യത്‌നിക്കുന്ന കാന്തപുരം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മാനവികതാ സന്ദേശം നല്‍കി. എന്‍ അലി അബ്ദുല്ല പ്രമേയം അവതരിപ്പിച്ചു.



കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി എസ് ശിവകുമാര്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ, ഗുരുരത്‌നം ജ്ഞാനതപസി, കെ ഇ ഇസ്മാഈല്‍, എം വിജയകുമാര്‍, പ്രൊഫ. ടി ചന്ദ്രചൂഢന്‍, വി സുരേന്ദ്രന്‍പിള്ള, കെ മുരളീധരന്‍, വി ശിവന്‍കുട്ടി, വര്‍ക്കല കഹാര്‍, പാലോട് രവി, സി ദിവാകരന്‍, അലി ബാഫഖി തങ്ങള്‍, യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



MORE NEWS AND PICTURES @  http://www.muhimmath.com/










No comments:

Related Posts with Thumbnails