Sunday, April 22, 2012

രാജ്യദ്രോഹ നിലപാടെടുക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരെ നീക്കണം: കാന്തപുരം

പാലക്കാട്: രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെയും മൗലികാവകാശങ്ങളെയും ബലികൊടുത്ത് കോടതികളില്‍ നിലപാടെടുക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യണെമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കേരളയാത്രക്ക് പാലക്കാട് നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈയടുത്ത് കോടതി പരിഗണിച്ച പല കേസുകളിലും അവ്യക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വീകരിച്ചത്. കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കാന്‍ ഇത് വലിയൊരു കാരണമായി തീരുന്നുണ്ട്. ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകരുത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ താത്പര്യപ്രകാരം കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യം കൂടി പരിഗണിക്കണം.



പാലക്കാട്ടെ നെല്‍കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അടിയന്ത്ിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണം. വയനാട്, കുട്ടനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ മാതൃകയില്‍ പാലക്കാട്ടും കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് വേണം. പ്ലാച്ചിമട നിവാസികള്‍ക്ക് നഷ്ടപരിഹാര തുക എത്രയും വേഗം കൊടുത്തുതീര്‍ക്കുന്നതിന് പ്ലാച്ചിമട ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു

http://www.muhimmath.com/


2 comments:

sreekumar said...

kaanthapuram sarkaar abhibhaashakare patti paranjathu sathyam. Kappalkola sambhavathil Italykku vendi nilapaadedutha Indian abhibhaashakanethire rajyadroha kuttathinu case edukkendathaanu.

prachaarakan said...

@sreekumar

thanks for your vist and comment

Related Posts with Thumbnails