Sunday, April 22, 2012

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കണം : കാന്തപുരം


തിരൂര്‍: സ്വകാര്യ ധനകാര്യ സ്ഥപനങ്ങളെന്ന പേരില്‍ വ്യാപകമാകുന്ന കൊള്ളപലിശ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ വിവിധ സുന്നി സംഘടകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന കേരളയാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. രാജ്യത്താകമാനം ശാഖകളുള്ള ഇത്തരം വന്‍കിട സ്ഥാപനങ്ങളുടെയെല്ലാം ആസ്ഥാനം കേരളമാണ്. കോടിക്കണക്കിന് രൂപയാണ് ഈ സ്ഥാപനം സാധാരണകാരില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ധേശങ്ങള്‍ ലംഘിച്ചാണ് ഇവ പ്രവര്‍ത്തികുന്നത് എന്ന് വ്യക്തമായിട്ടും സര്‍ക്കാറുകള്‍ക്ക് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണ് ദയനീയം. ദേശാസാല്‍കൃത ബാങ്കുകളില്‍ നിന്ന് പണം കടമെടുത്താണ് ഇത്തരം സ്വകാര്യ ബാങ്കുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത്.വീടുകള്‍ തോറും കയറി ഇറങ്ങി വട്ടപലിശക്ക് പണം കടംകൊടുക്കുന്ന സംഘങ്ങളുടെ വിപുലീകരിച്ച മറ്റൊരു രൂപം തന്നെയാണിത്. കടമെടുത്ത് ആത്മഹത്യയിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ സഹതാപം അര്‍ഹിക്കുന്നുണ്ട്. പക്ഷെ അവരെ കടക്കെണിയിലാക്കുന്ന പലിശ വ്യവസ്ഥ എതിര്‍ക്കപെടേണ്ടത് തന്നെയാണ്. പലിശ രഹിത സമ്പാദ്യ പദ്ധതികള്‍, ഗ്രാമീണ സാമ്പത്തിക ബന്ധങ്ങള്‍, കൈ വായ്പകള്‍ എന്നവയിലൂടെ പലിശക്കെതിരെ പ്രദേശിക കൂട്ടായ്മകള്‍ രൂപപ്പെടണം. ഇസ്‌ലാമിന്റെ പേരുള്ളത് കൊണ്ട് മാത്രം ഇസ്‌ലാമിക് ബാങ്കിങ്ങിനെ എതിര്‍ക്കാനുള്ള ചിലരുടെ ശ്രമം നല്ലതല്ല. കേരളീയ സാഹചര്യത്തില്‍ ഇസ്‌ലാമിക സമ്പത്ത് ശാസ്ത്രത്തിന്റെ മികവ് എന്താണെന്നും പ്രവര്‍ത്തന രീതി എങ്ങിനെയായിരിക്കണ മെന്നുമുളതിനെ കുറിച്ച് പൊതു സമൂഹത്തിന് മനസ്സിലാക്കാന്‍ ഉതകുന്ന അക്കാദമിക്ക് പഠനങ്ങള്‍ നടത്താന്‍ സി ഡി എസ് പോലുള്ള സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.വിദ്യാര്‍ഥി യുവജനങ്ങള്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലേക്ക് കരുതിവെക്കേണ്ട ഊര്‍ജ്ജം ഇവ്വിധം ദുരപയോഗം ചെയ്യപ്പെടുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. മതസംഘടനകളും യുവജന രാഷ്ട്രീയ സംഘടനകളും ഇതൊരു പ്രധാന അജണ്ടയായി എന്റെടുക്കണം. മദ്യ നിരോധനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെടത്താനും അവരുമായി യോജിച്ച് പ്രവര്‍ത്തികാനും സുന്നി സംഘടനകള്‍ സന്നദ്ധമാണ്. കാന്തപുരം പറഞ്ഞുhttp://www.muhimmath.com/

No comments:

Related Posts with Thumbnails