Sunday, April 15, 2012

മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല: ഇ പി ജയരാജന്‍


കണ്ണൂര്‍: മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട സാഹചര്യ്മില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എം എല്‍ എ. മതവിഷയങ്ങള്‍ മതനേതൃത്വം തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്കിിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഐക്യവും സ്‌നേഹവും ശക്തിപ്പെടുത്താനും അവ നിലനിര്ത്താരനും മതനേതാക്കളും രാഷ്ട്രീയക്കാരും യോജിച്ച് പ്രവര്ത്തിക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യരുടെ മുഴുവന്‍ നന്മക്കുവേണ്ടി രംഗത്തിറങ്ങിയ കാന്തപുരത്തിന്റെ സംരംഭത്തെ ആശംസിക്കാതിരിക്കാന്‍ ആര്ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളില്നിിന്്‌ന് വ്യത്യസ്തമായി ജാതികളും ഉപജാതികളും കെട്ടുപിഞ്ഞുകിടക്കുന്ന രാജ്യമാണ് ഇന്ത്യ. ചെറിയ അഭിപ്രായവ്യത്യാസമോ തെറ്റിദ്ധാരണകളോ മതി നമ്മുടെ സ്‌നേഹബന്ധങ്ങള്‍ തകര്ത്തെ റിയാന്‍. എല്ലാവരുടെയും വിശ്വാസആചാരങ്ങഘള്ക്ക് വില കല്പിക്കുകയും ബഹുമാനം നല്കുാകയും ചെയ്യുമ്പോള്‍ മാത്രമേ മതങ്ങള്ക്കിലടയിലെ സ്‌നേഹബന്ധങ്ങള്‍ നിലനിര്ത്താതനാവൂ. ഇത്തരമൊരു സാഹചര്യമാണ് കാന്തപുരത്തിന്റെ കേരളയാത്രയില്‍ ഒരുക്കിത്തരുന്നത്. അടിച്ചമര്ത്ത പ്പെട്ട ഒരു ജനതയുടെ ഉയിര്ത്തെഴുന്നേല്പാണ് ഇസ്ലാം നമ്മെ പഠിപ്പിച്ചത്. ആ നന്മയും പാരമ്പര്യവുമാണ് നാം പകര്ത്തി നല്കേചണ്ടത്. നിലനില്പ്പികനുവേണ്ടി സാമ്രാജ്യത്വം ലോകത്ത് അട്ടിമറി സൃഷ്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ കേരളത്തിനും അതിന്റെ പോറലേറ്റിട്ടുണ്ട്. ആ മുറിവുണക്കാന്‍ കേരളയാത്ര കൊണ്ട് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

No comments:

Related Posts with Thumbnails