Sunday, July 31, 2011

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ ;ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്ആന്അവാര്ഡ്മത്സരത്തില്ഇന്ത്യയെ പ്രതിനിധീകരിച്ച്  ഇത്തവണയും മര്കസ് വിദ്യാര്ത്ഥി. കാരന്തൂര്മര്കസുസ്സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്ത്ഥി  ഹാഫിസ് ശമീര്‍ (20) ആണ് ഇത്തവണ മറ്റു നൂറോളം  രാജ്യങ്ങലിലെ  മത്സരാര്ത്ഥികളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
 
മലപ്പുറം വേങ്ങര ചേറൂര്സ്വദേശി ആയ ശമീര്കൊടക്കല്ലന്മുഹമ്മദ്കുട്ടിയുടെയും ഖദീജയുടെയും മകനാണ്. 2002 ല്മര്കസ് ഹിഫ്ളുല്ഖുര്ആനില്ചേര്ന്ന ശമീര്  2005 ല്ഹാഫിസ് ബിരുദം കരസ്ഥമാക്കി.2008 ല്നടന്ന സംസ്ഥാന സ്കൂള്അറബിക് കലോത്സവത്തില്ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ  ശമീര്‍ 2010 ല്ഈജിപ്റ്റില്നടന്ന  ഖുര്ആന്മത്സരത്തിലും 2007 ല്തിരുവനന്തപുരത്തും  2009ല്കോഴിക്കോടും  നടന്ന അഖില കേരള ഖുര്ആന്മത്സരങ്ങളിലും 2006 ല്നടന്ന എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോല്സവിലും ഖിറാഅത്തിനു  ഒന്നാം സ്ഥാനം നേടിയിരുന്നു. മത്സരത്തില്പങ്കെടുക്കാനായി ശമീര്അടുത്ത ദിവസം ദുബൈല്എത്തും.ഇത്തവ യും മലയാളിയായ മത്സരാര്ത്ഥി  ഇന്ത്യയെ പ്രതിനിധീകരികുന്നത്തില്ആവേശത്തിലാണ് യു... യിലെ മലയാളി സമൂഹം.കഴിഞ്ഞ നിരവധി വര്ഷങ്ങളായി മര്കസ് വിദ്യാര്ത്ഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2009 ല്നടന്ന മത്സരത്തില്ഇന്ത്യയെ പ്രതിനിധീകരിച്ച മര്കസ് വിദ്യാര്ത്ഥി  ഹാഫിസ് ഇബ്രാഹിം ഒന്നാം സ്ഥാനം നേടിയിരുന്നു

1 comment:

prachaarakan said...

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി ഹാഫിസ് ശമീര്‍ (20) ആണ് ഇത്തവണ മറ്റു നൂറോളം രാജ്യങ്ങലിലെ മത്സരാര്‍ത്ഥികളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്

Related Posts with Thumbnails