Monday, August 1, 2011

ഇബ്രാഹീം സഖാഫിക്കു നേരെ വധശ്രമം : സുന്നി പ്രവര്ത്തകര് നഗരത്തില് പ്രകടനം നടത്തികാസര്കോട്: സുന്നി ജംഇയ്യത്തുല് മുഅല്ലിമീന് സംസ്ഥാന കൗണ്സിലറും പുത്തിഗെ റൈഞ്ച് സെക്രട്ടറിയും ബാപാലിപൊനം സുന്നി മദ്റസാ സ്വദര് മുഅല്ലിമുമായ തുപ്പക്കല് ഇബ്രാഹിം സഖാഫിയെ ബാപാലിപ്പൊനത്ത് വെച്ച് കൊല്ലാന് ശ്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില് കാസര്കോട് നഗരത്തില് പ്രകടനം നടന്നു.

മത പണ്ഡിതന്മാര്ക്കു നേരെ വിഘടിത വിഭാഗത്തില് നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില് സമീപകാലത്തുണ്ടായ അക്രമങ്ങളെ അപലപിച്ചു നടന്ന പ്രകടനത്തില് എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്, സുന്നി ജംഇയ്യത്തുല് മുഅല്ലിമീന് തുടങ്ങിയ സംഘടനാ നേതാക്കള് അണി നിരന്നു. സംഘടനാ വിരോധത്തിന്റെ പേരില് പാവപ്പെട്ട മദ്രാസ അധ്യാപകരൈ അക്രമിക്കുന്നത് ഒരിക്കലും അനുവദിക്കാന് കഴിയില്ലെന്ന് നേതാക്കള് പറഞ്ഞു. മതസ്ഥാപനങ്ങള്ക്കും ജീവനക്കാര്ക്കും നേരെ അധികാര രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അക്രമമഴിച്ചു വിട്ടാല് നോക്കിനില്ക്കില്ലെന്ന് നേതാക്കള് പറഞ്ഞു.

സഖാഫീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.കെ.ഇസ്സുദ്ദീന് സഖാഫി, എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്, എസ്.എം.എ ജില്ലാ ജനറല് സെക്രട്ടറി ഹമീദ് പരപ്പ, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സാന്ത്വംനം ജില്ലാ കണ്വീനര് അബ്ദുല് ഖാദിര് സഖാഫി മൊഗ്രാല്, ആലമ്പാടി അബ്ദുല് ഹമീദ് മുസ്ലിയാര്, അശ്രഫ് കരിപ്പൊടി, ബശീര് മങ്കയം, ഡിവിഷന് എസ്.എസ്.എഫ് സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം, പി.ഇ താജുദ്ദീന്, നാഷണല് അബ്ദുല്ല, അബ്ദുല് അസീസ് സൈനി തുടങ്ങിയവര് നേതൃത്വം നല്കി.


 
സുന്നി സെന്റര് പരിസരത്തു നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റിയ ശേഷം പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നടന്ന യോഗം ഇസ്സുദ്ദീന് സഖാഫിയുടെ അധ്യക്ഷതയില് ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു.കുമ്പള ശാന്തിപ്പള്ളത്ത് ചേര്ന്ന എസ്.വൈ.എസ് മേഖലാ അടിയന്തര പ്രവര്ത്തക സമിതി യോഗം സംഭവത്തെ അപലപിച്ചു. മുഹിമ്മാത്തില് ചേര്ന്ന എസ്.എസ്.എഫ് മുഗു അംഗടി മുഗര് സെക്ടര് യോഗം സംഭവത്തെ അപലപിച്ചു. തലക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റ ഇബ്രാഹീം സഖാഫിയുടെ നില അതീവ ഗുരുതരമായതിനെത്തുടര്ന്ന് ഞായറാഴ്ച രാവിലെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


ശനിയാഴ്ച മഗ്രിബ് നിസ്കാരത്തിനായി ബാപാലിപൊനം പള്ളിയിലേക്ക് നടന്നു വരുന്നതിനടിയില് പതിനഞ്ചോളം വരുന്ന എസ്.കെ എസ്.എസ്.എഫ് പ്രവര്ത്തകരാണ് കമ്പിപ്പാര, കല്ല്, തുടങ്ങിയ മാരകായുധങ്ങളുമായി സഖാഫിയെ അക്രമിച്ചത്. സമീപത്തുണ്ടായിരുന്ന സുന്നി പ്രവര്ത്തകന് ബദ്റുദ്ദീന് (36) എന്ന പ്രവര്ത്തകനും പരിക്കേറ്റിട്ടുണ്ട്. മദ്രസാധ്യാപകര്ക്ക് ശമ്പളം നല്കുന്നതിനായി സെക്രട്ടറി ഏല്പിച്ച പതിനായിരം രൂപയും മൂവായിരം രൂപ വിലയുള്ള മൊബൈലും അക്രമികള് തട്ടിപ്പറിച്ച് കൊണ്ട് പോയിട്ടുണ്ട്.

http://www.muhimmath.com/

No comments:

Related Posts with Thumbnails