Saturday, July 30, 2011

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് സെക്രട്ടറിക്ക് നേരെ വധശ്രമം



കാസര്‍കോട് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സിലറും പുത്തിഗെ റൈഞ്ച് സെക്രട്ടറിയും ബാപാലിപൊനം സുന്നി മദ്‌റസാ സ്വദര്‍ മുഅല്ലിമുമായ ഇബ്രാഹിം സഖാഫി തുപ്പക്കല്‍ (38) ന് നേരെ ബാപാലിപ്പൊനത്ത് വെച്ച് വധശ്രമം. തലക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റ സഖാഫിയെ ഗുരുതര നിലയില്‍ ചെങ്കള ഇ.കെ നായനാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് മഗ് രിബ് നിസ്‌കാരത്തിനായി ബാപാലിപൊനം പള്ളിയിലേക്ക് നടന്നു വരുന്നതിനടിയില്‍ പതിനഞ്ചോളം വരുന്ന എസ്.കെ എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് കമ്പിപ്പാര, കല്ല്, തുടങ്ങിയ മാരകായുധങ്ങളുമായി സഖാഫിയെ അക്രമിച്ചത്. മദ്രസാധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സെക്രട്ടറി ഏല്‍പിച്ച പതിനായിരം രൂപയും മൂവായിരം രൂപ വിലയുള്ള മൊബൈലും അക്രമികള്‍ തട്ടിപ്പറിച്ച് കൊണ്ട് പോയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന സുന്നി പ്രവര്‍ത്തകന്‍ ബദ്‌റുദ്ദീന്‍ (36) എന്ന പ്രവര്‍ത്തകനും പരിക്കേറ്റു. ഇദ്ദേഹത്തെയും ചെങ്കള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ ശഫാഅത്ത്, സഅദ്, ഇസ്ഹാഖ്, സിറാജ്, ഖാലിദ് ബി.എസ്, ശരീഫ് ബി.എസ്, സൂപ്പി, നൗഫല്‍ പി.എം, ശംസുദ്ദീന്‍ ജി.എം എന്നിവരും കണ്ടാലറിയാവുന്ന ആറ് പേരും ചേര്‍ന്നാണ് അക്രമിച്ചത്. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.



http://www.muhimmathnews.com/

No comments:

Related Posts with Thumbnails