Wednesday, July 20, 2011

പ്രവാസ ജീവിതം ഭാവിയുടെ കരുതലാവണം: സയ്യിദ് തുറാബ് സഖാഫി




മുഹിമ്മാത്ത് നഗര്: കുടുംബ ജീവിതം സമ്പന്നമാക്കാനുള്ള സ്വപ്നവുമായി പ്രവാസ ജീവിതം തെരെഞ്ഞെടുക്കുന്നവരില് നല്ലൊരു ശതമാനവും സ്വപ്നം പൂവണിയാതെ നിത്യ രോഗികളായി തിരിച്ചു വരുന്ന ദാരുണ അവസ്ഥയെക്കുറിച്ച് ഗൗരവമായ ചര്ച്ച അനിവാര്യമാണെന്ന് എസ്.എസ്.എഫ് അഖിലേന്ത്യാ സമിതി അധ്യക്ഷന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള് സഖാഫി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് സമ്മേളന ഭാഗമായി സംഘടിപ്പിച്ച പ്രവാസി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്.



ലോകത്തിനു മാതൃകയായ നിലയില് കേരളത്തിലെ പണ്ഡിത നേതൃത്വത്തില് കീഴില് നടക്കുന്ന പ്രബോധന ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കു പിന്നില് പ്രവാസി പ്രവര്ത്തകരുടെ വലിയ കൈത്താങ്ങ് കാണാന് കഴിയും. പ്രവാസ ലോകത്തെ ജീര്ണതകള്ക്കെതിരെ പ്രതിരോധം തീര്ക്കാന് പണ്ഡിതരുമായുള്ള പ്രവാസി ബന്ധം വലിയ തോതില് സഹായകമായിട്ടുണ്ട്. സമൂഹത്തില് ആത്മീയത വര്ധിക്കുന്നത് ആഭ്യന്തര സുരക്ഷക്കും സമാധാനത്തിനും കാരണമാണെന്നും ആരാധാനാലയങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും തങ്ങള് ഉണര്ത്തി.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര് വിഷയാവതരണം നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര് സ്വാഗതം പറഞ്ഞു വിവധ ഗള്ഫ് ഘടകങ്ങളെ പ്രതിനീധീകരിച്ച് അബ്ബാസ് സഖാഫി മണ്ഠമ, കെ.എച്ച് അബ്ദു റഹ്മാന് സഖാഫി, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുല് കാദിര് ഹാജി ബംഗ്ലൂര്, അലിക്കുഞ്ഞിി മദനി മുംബെ, അബ്ദുല് ജബ്ബാര് ഹാജി കസബ്, നടിബയല് മുഹമ്മദ് ഹാജി, ഹസൈനാര് പജ്ജട്ട, അബ്ദുല് ലത്വീഫ് ഹാജി പൈവളിഗെ, ത്വാഹിര് കോട്ടക്കുന്ന്, അബ്ദുല്ല കന്തല്, അബ്ദുല് ലത്വീഫ് ഹാജി കോടി, ബി.കെ അബ്ദുല് ഖാദിര് , കുട്ടിപ്പ മുസ്ലിയാര്, അശ്റഫ് കോട്ടക്കുന്ന്, അബ്ദുല് അസീസ് സഅദി, സത്താര് കോരിക്കാര്, മുഹമ്മദ്ലി ഹാജി കന്തല്, ഇബ്രാഹീം മണ്ഠമ, ഇബ്രാഹീം സഖാഫി പയോട്ട തുടങ്ങിയവര് പ്രസംഗിച്ചു


http://www.muhimmath.com/

1 comment:

prachaarakan said...

കുടുംബ ജീവിതം സമ്പന്നമാക്കാനുള്ള സ്വപ്നവുമായി പ്രവാസ ജീവിതം തെരെഞ്ഞെടുക്കുന്നവരില് നല്ലൊരു ശതമാനവും സ്വപ്നം പൂവണിയാതെ നിത്യ രോഗികളായി തിരിച്ചു വരുന്ന ദാരുണ അവസ്ഥയെക്കുറിച്ച് ഗൗരവമായ ചര്ച്ച അനിവാര്യമാണെന്ന് എസ്.എസ്.എഫ് അഖിലേന്ത്യാ സമിതി അധ്യക്ഷന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള് സഖാഫി അഭിപ്രായപ്പെട്ടു.

Related Posts with Thumbnails