Thursday, May 26, 2011

കാരന്തൂര്‍ മര്‍കസിലെ ഹാപ്പി ഡെ ഹൃദ്യമായി

കുന്ദമംഗലം: കാരന്തൂര് മര്കസിന്റെ സാമ്പത്തിക സഹായത്താല് സ്വന്തം
വീടുകളില്‍ വെച്ച് പഠനം നടത്തുന്ന മര്‍കസ് ഹോം കെയറിലെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ 'ഹാപ്പി ഡെ' ഹൃദ്യമായി. ആയിരത്തോളം കുട്ടികളുടെ എല്ലാം മറന്നുള്ള കൂട്ടായ്മക്കാണ് കഴിഞ്ഞദിവസം അവസരമൊരുങ്ങിയത്.



.
അഞ്ചുമുതല്‍ പത്തുവരെ പ്രായമുള്ള കുട്ടികളെ വിദ്യാഭ്യാസ ചെലവ് നല്‍കി നേര്‍വഴിക്ക് വളര്‍ത്തുന്നതോടൊപ്പം അവരുടെ വീടുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയും കഴിഞ്ഞ ആറുവര്‍ഷമായി മര്‍കസ് നടത്തിവരുന്നു. ലക്ഷദ്വീപില്‍നിന്നടക്കമെത്തിയ ആയിരത്തോളം കുട്ടികളും വിധവകളായ അവരുടെ മാതാക്കളുമെത്തിയ സംഗമം അഡ്വ. പി.ടി.. റഹീം എം.എല്‍. ഉദ്ഘാടനം ചെയ്തു.




മര്‍കസ് ജനറല്‍സെക്രട്ടറി കാന്തപുരം .പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി 'ഹാപ്പി മര്‍കസ്' വിഷയമവതരിപ്പിച്ചു.





ഡോ. .പി. അബ്ദുല്‍ ഹകീം അസ്ഹരി, അഡ്വ. .കെ. ഇസ്മായില്‍ വഫ, .കെ. അബ്ദുല്‍ ഹമീദ്, കോയ മുസ്‌ലിയാര്‍, സി.പി. ഉബൈദ് സഖാഫി എന്നിവര്‍ സംസാരിച്ചു. നിയാസ് ചോല കുട്ടികളുടെ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



2 comments:

sunnikerala said...

hi
can u please share audio mp3
പ്രസംഗങ്ങള്‍ , ഞാന്‍ എല്ലാ സൈറ്റിലും ചെക്ക്‌ ചെയ്തു പുതിയതു ഒന്നും കാണുന്നില്ല.എന്റെ ബ്ലോഗ്‌

http://www.sunnifaithkerala.blogspot.com/

prachaarakan said...

check www.islamkerala.com

Related Posts with Thumbnails