Sunday, May 22, 2011

തിരു കേശത്തെ എതിര്‍ക്കുന്നവര്‍ മതത്തിന്റെ ശത്രുക്കള്‍
കോഴി­ക്കോട്‌: തിരു­കേശത്തിനും തിരുശേഷിപ്പുകൾക്കും മഹത്വമില്ലെന്ന്‌ ജൽപിക്കുന്നവർ പ്രവാചക ജീവിതത്തെ അടുത്തറിയാത്തവരും മതത്തിന്റെ ശത്രുക്കളുമാണെന്ന്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇത്തരം ആളുകളെ വിശ്വാസികൾ തിരിച്ചറിയേണ്ടതുണെ​‍്ടന്ന്‌ അദ്ദേഹം പറഞ്ഞു. സുന്നി കോ-ഓഡിനേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്‌ അരയിടത്തുപാലത്ത്‌ പതിനായിരങ്ങൾ സംഗമിച്ച ആദർശ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. വിശ്വാസം നിലനിൽക്കണമെങ്കിൽ സുന്നത്ത്‌ ജമാഅത്തിൽ വിശ്വസിക്കുന്നവർ ഒന്നിക്കേണ്ടതുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ ഞങ്ങൾ വിവാദം ആഗ്രഹിക്കുന്നില്ല. തിരുകേശം ശരിയായ രീതിയിൽ വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളിൽ നിന്ന്‌ ലഭിച്ചത്‌ കൊണ്ടാണ്‌ ഞങ്ങൾ ബറകത്ത്‌ എടുക്കുന്നത്‌. ഇഷ്ടമില്ലാത്തവർക്ക്‌ ബറകത്ത്‌ വേണെ​‍്ടന്ന്‌ വെക്കാമെന്നല്ലാതെ തിരുശേഷിപ്പുകളെ ഇകഴ്ത്തി ഈമാൻ നഷ്ടപ്പെടുത്തരുത്തത്‌. കുപ്രചാരണം നടത്തുന്നവരെ അബുദാബിയിലെ ഖസ്രജിയുടെ വീട്ടിൽ കൊണ്ട്‌ പോയി തെറ്റിദ്ധാരണ തീർത്തു തരാൻ തയ്യാറെന്നും കാന്തപുരം ആവർത്തിച്ചു വ്യക്തമാക്കി. ശഅ​‍്‌റേ മുബാറക്‌ മസ്ജിദ്‌ കേരള ചരിത്ര മുന്നേറ്റത്തിൽ വലിയൊരു വഴിത്തിരിവായി മാറും. കുപ്രചാരണങ്ങൾ അഴിച്ചു വിട്ടും ഭീഷണിപ്പെടുത്തിയും ആർക്കും അതിൽ നിന്ന്‌ ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല. 40 കോടി കണ്ട്‌ ആരും ബേജാറാകേണ്ട. കൂടുതൽ ആളുകൾക്ക്‌ ഒന്നിച്ച്‌ നിസ്കരിക്കാനും സ്വലാത്ത്‌ ചൊല്ലാനും സൗകര്യത്തിനു വേണ്ടിയാണ്‌ ഞങ്ങൾ പള്ളിയുണ്ടാക്കുന്നത്‌. രാജ്യത്ത്‌ ഇതിനകം ആയിരക്കണക്കിനു പള്ളികൾ നിർമിച്ചിട്ടുള്ള ഞങ്ങൾക്ക്‌ ആരും നിയമം പഠിപ്പിക്കാൻ വരേണ്ടതില്ല. രാജ്യത്തെ എല്ലാം നിയമവും പഠിച്ചു തന്നെയാണ്‌ ഈ പണിക്ക്‌ ഇറങ്ങിയിട്ടുള്ളത്‌. കാന്തപുരം പറഞ്ഞു. കേരള ജനത പുതിയൊരു രാഷ്ട്രീയ സംസകാരവും സമവാക്യവുമാണ്‌ ആഗ്രഹിക്കുന്നതെന്നും ജനവികാരം മാനിച്ച്‌ ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാൻ യു.ഡി.എഫിനും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ എൽ.ഡി.എഫിനും കഴിയണം. കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയതെന്നോ അല്ലാത്തതെന്നോ നോക്കാതെ നാടിനും സമൂഹത്തിനും ഉപകാരപ്രദമായ തീരുമാനങ്ങൾ നടപ്പിൽ വരുത്താൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജനങ്ങളും മത രാഷ്ട്രീയ ഭിന്നതകൾ മറന്ന്‌ രാജ്യത്തിന്റെ ഭദ്രതക്കായി ഒന്നിച്ചു നീങ്ങിയായൽ വികസന രംഗത്ത്‌ വൻ കുതിച്ചു ചാട്ടം സാധ്യമാകുന്നതോടൊപ്പം മറ്റു രാഷ്ട്രങ്ങൾക്ക്‌ നമ്മുടെ മേൽ അധിനിവേഷം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അർഹമായ ഭരണഘടനാവകാശങ്ങൾ നേടിയെടുക്കാൻ മുസിലിം സമൂഹം ഒന്നിക്കുന്നത്‌ ഒരിക്കലും വർഗീയതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഉപാധ്യക്ഷൻ ഇ.സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ യൂസുഫുൽ ബുഖാരി വൈലത്തൂർ പ്രാർഥനക്ക്‌ നേതൃത്വം നൽകി. സയ്യിദ്‌ അലിബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ്‌ മാനേജർ സി. മുഹമ്മദ്‌ ഫൈസി ആമുഖ പ്രഭാഷണവും എസ്‌.വൈ.എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി വിഷയാവതരണവും നടത്തി. സയ്യിദ്‌ സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എ.പി മുഹമ്മദ്‌ മുസ്ലിയാർ കാന്തപുരം, എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, പി.ടി അബ്ദുൽ ഖാദിർ മുസ്ലിയാർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എൻ അലി അബ്ദുല്ല, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്‌, മജീദ്‌ കക്കാട്‌ തുടങ്ങിയവർ സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക്‌ സയ്യിദ്‌ ഇബ്രാഹീം ഖലീലുൽ ബുഖാരി നേതൃത്വം നൽകി. റഹ്മത്തുല്ലാഹ്‌ സഖാഫി സ്വാഗതവും നാസർ സഖാഫി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു. 22/05/2011

2 comments:

Manoj മനോജ് said...

ഭാവിയില്‍ ഈ പുള്ളിയുടെ മുടിയോ പ്രതിമയോ സ്ഥാപിക്കുവാന്‍ കുറച്ച് സ്ഥലം ഒഴിച്ചിടുന്നത് നല്ലതാണ്!

dr.k.b.h said...

manssu tottariyatha manavikayathrakku adika kalam sangarikkanakilla

Related Posts with Thumbnails