Sunday, May 29, 2011

മഅ്ദിന്‍ വിജയരേഖ ജസ്റ്റിസ് അഹ്മദ് സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു.

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രതിഭകളെ ആദരിക്കുന്നതിനും മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മഅ്ദിന്‍ വിജയരേഖ പ്രോഗ്രാം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അഹ്മദ് സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്തമാക്കിയ വി. ഇര്‍ഫാന്‍, ഉന്നത റാങ്ക് നേടിയ സി. എച്ച്. ആശിഖലി, എസ്.എസ്.എല്‍.സി യില്‍ ഉന്നത വിജയം കരസ്തമാക്കിയ സി.കെ. അബ്ദുല്‍ സമദ് എന്നിവര്‍ക്ക് അദ്ദേഹം വിജയരേഖ പുരസ്‌കാരം വിതരണം ചെയ്തു.

പിന്നോക്ക ജില്ലയായ മലപ്പുറത്ത് നിന്നും പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കഠിന പ്രയത്‌നത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ പ്രതിഭകളെന്നും ഇത്തരക്കാര്‍ക്ക്
പരിശീലനം നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനും മഅ്ദിന്‍
നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം സംരംഭങ്ങള്‍ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കേരള ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഹംസ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം എന്നിവര്‍ സംബന്ധിച്ചു.

27-05-2011

No comments:

Related Posts with Thumbnails