Saturday, April 2, 2011

ആർ എസ്‌ സി ബുക്‌ ടെസ്റ്റ്‌ ഫലം പ്രഖ്യാപിച്ചു

ദുബൈ: മിലാദ്‌ കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) ജി സി സി അടിസ്ഥാനത്തിൽ സംഘടിപ്പിച്ച നാലാമത്‌ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രിസാല മദീന പതിപ്പ്‌ അടിസ്ഥാനമാക്കി നടന്ന പരീക്ഷയിൽ 16 പേർ 100 ശതമാനം മാർക്കു നേടി ഒന്നാം റാങ്കിന്‌ അർഹരായി. 98 ശതമാനം മാർക്കോടെ 23 പേർ രണ്ടാം റാങ്ക്‌ കരസ്ഥമാക്കി. ഒന്നാം റാങ്കുകാരിൽ ആറ്‌ പേർ സഊദിയിൽ നിന്നും അഞ്ച്‌ പേർ യു എ ഇ, നാല്‌ പേർ ഒമാൻ, ഒരാൾ ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുമാണ്‌. രണ്ടാം റാങ്കുകാർ സഊദി-7, ഒമാൻ-6, യു എ ഇ-4, കുവൈത്ത്‌-4, ഖത്തർ-1, ബഹ്‌റൈൻ-1 എന്ന ക്രമത്തിലുമാണ്‌. മാർച്ച്‌ 25 ന്‌ 200 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയിൽ ആറു ഗൾഫ്‌ രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത 2044 പരീക്ഷാർഥികളിൽ യുഎഇയിൽ നിന്നാണ്‌ കൂടുതൽ പേർ. തൊട്ടു പിന്നിൽ സഊദി. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടെസ്റ്റ്‌ സംഘടിപ്പിച്ചത്‌. സ്ത്രീകൾക്കു പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. രജിസ്ട്രേഷൻ, ചോദ്യപേപ്പർ വിതരണം, മാർക്ക്‌ എൻട്രി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം പൂർണമായും ഓൺലൈനിലൂടെയാണ്‌ നടത്തിയത്‌. ചാപ്റ്റർ കൺട്രോൾ ബോർഡിനു കീഴിൽ നാഷണൽ, സോൺ തലത്തിൽ ചീഫുമാരും സെന്റർ കോ ഓർഡിനേറ്റർമാരുമാണ്‌ ബുക്‌ ടെസ്റ്റിന്‌ മേൽനോട്ടം വഹിച്ചത്‌. പരീക്ഷാ കേന്ദ്രങ്ങളിലേക്ക്‌ പരിശീലനം നേടിയ എക്സാമിനർമാരെയും നിയോഗിച്ചിരുന്നു. പരീക്ഷാ ദിവസം തന്നെ സോൺ കേന്ദ്രങ്ങളിൽ നടന്ന മൂല്യ നിർണയ ക്യാമ്പിൽ ഉത്തരക്കടലാസുകൾ പരിശോധിച്ച്‌ മാർക്കുകൾ ഓൺലൈനിൽ എന്റർ ചെയ്യുകയായിരുന്നു. തുടർന്ന്‌ പരീക്ഷാ കൺട്രോൾബോർഡ്‌ പുനപരിശോധനനടത്തിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. പരീക്ഷയിൽ പങ്കെടുത്തവർക്കു ലഭിച്ച മാർക്കുകൾ രിസാല ഓൺലൈനിൽ (www.risalaonline.com) ലഭിക്കും. വിജയികൾക്ക്‌ ജി സി സി, നാഷണൽ അടിസ്ഥാനത്തിൽ അതതു രാജ്യത്തു വെച്ചു നടക്കുന്ന ചടങ്ങുകളിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന്‌ എക്സാം കൺട്രോളർ ടി.എ.അലിഅക്ബർ അറിയിച്ചു. റാങ്ക്ജേതാക്കൾ ഒന്നാംറാങ്ക്‌: ഇസ്മാഈൽ അൽഹസ, ശഫീഖ്‌ ജമാൽ, മുഫീദ ശഫീഖ്‌, ഉമൈമത്ത്‌ അലി, റംല മുഹമ്മദ്‌, റഹ്മത്ത്‌ അബ്ദുൽ ഖാദർ (സഊദി), അബ്ദുൽ ശുക്കൂർ, ലുബൈന, ശെഫ്നി യൂസുഫ്‌, റംല മുഹമ്മദ്‌, മാജിദ മുജീബ്‌ (യു എ ഇ), ഖലീൽ റഹ്‌ മാൻ, നസ്‌റിൻ ആസിഫ്‌, റൈഹാന സമീർ, ഫമിന സൈനുദ്ധീൻ (ഒമാൻ), ശാഹിദ അബ്ദുൽ മജീദ്‌ (ബഹ്‌റൈൻ). രണ്ടാംറാങ്ക്‌: മുഹമ്മദ്‌.വി.എച്‌, ശുഹാദ കബീർ, റഹ്ഫ, മൈമൂന, സീനത്ത്‌ അബ്ദുസ്സലാം, സൈനബ അബ്ദുറഹ്മാൻ, ഖദീജ ജലീൽ (സഊദി), ഫെമിന അൻവർ, സക്കീന ഇബ്രാഹീം, സ്വാലിഹ, ജാസ്മിൻ ശഹീർ, ഫൗമിദ, നിഷ അബ്ദുല്ലത്തീഫ്‌ (ഒമാൻ), ഫാത്തിമ, സ്മിഹാൻ അബ്ദുൽ ഖാദർ, ബുഷ്‌റ അഹ്മദ്‌ സക്കീർ, ഷംഷാദ്‌ നൗഷാദ്‌ (കുവൈത്ത്‌), ജുനൈദ്‌.കെ, മുബാറക്‌.വി.പി, ഹഫ്സത്ത്‌ ഇബ്രാഹീം, സഫീറ റാഫിദ്‌ (യു എ ഇ), മമ്മു ഹാരിസ്‌ (ബഹ്‌റൈൻ), അഹ്സന മുഹമ്മദ്‌ ശബീർ. യു എ ഇ തല റാങ്ക്ജേതാക്കൾ ഒന്നാം റാങ്ക്‌: അബ്ദുൽ ശുക്കൂർ, ലുബൈന, ശെഫ്നി യൂസുഫ്‌ (അബുദാബി), റംല മുഹമ്മദ്‌, മാജിദ മുജീബ്‌ (ദുബൈ). രണ്ടാംറാങ്ക്‌: ജുനൈദ്‌.കെ (അബുദാബി), മുബാറക്‌.വി.പി (അൽദൈദ്‌), ഹഫ്സത്ത്‌ ഇബ്രാഹീം സഖാഫി (അജ്മാൻ), സഫീറ റാഷിദ്‌ (ദുബൈ). മൂന്നാം റാങ്ക്‌: ബാസ്മ ബഷീർ (ഫുജൈറ)

No comments:

Related Posts with Thumbnails