Thursday, March 24, 2011

സിവിൽ സർവീസ്‌ പരിശീലനത്തിന്‌ പ്രവേശന പരീക്ഷ ഗൾഫിലും


ദുബൈ: സിവിൽ സർവീസ്‌ പരീക്ഷക്ക്‌ സമഗ്ര പരിശീലനം നൽകുന്ന എസ്‌ എസ്‌ എഫ്‌ സിവിൽ സർവീസ്‌ അക്കാദമിയുടെ 2011 ജൂൺ ആദ്യവാരത്തിൽ ആരംഭിക്കുന്ന രണ്ടാമത്‌ ബാച്ചിലേക്ക്‌ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നു. കോഴ്സിൽ അഡ്മിഷൻ നേടുന്നതിന്‌ രിസാല സ്റ്റഡി സർക്കിൾ വിസ്ഡം സമിതിയുടെ ആഭിമുഖ്യത്തിൽ ഗൾഫ്‌ നാടുകളിലും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. പന്ത്രണ്ടാം ക്ളാസ്‌ പാസായവർക്കും ഈ വർഷം പരീക്ഷയെഴുതുന്നവർക്കുമാണ്‌ അവസരം. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലുമായി നടക്കുന്ന മൂന്നു വർഷത്തെ തീവ്ര പരിശീലനത്തിനാണ്‌ പ്രവേശനം നൽകുന്നത്‌. പ്രവേശന പരീക്ഷയിൽ മികവു പുലർത്തുന്ന 50 വിദ്യാർഥികളെയാണ്‌ തിരഞ്ഞെടുക്കുക. മലപ്പുറത്തെ അക്കാദമി കാമ്പസിലാണ്‌ പരിശീലനം. സിവിൽ സർവ്വീസ്‌ പരിശീലന മേഖലകളിലെ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരുടെ നേതൃത്വത്തിലാണ്‌ ക്ളാസ്സുകൾ.
ഗൾഫിൽ റിയാദ്‌, ജിദ്ദ, ദമാം (സഊദി), അബുദാബി, ദുബൈ (യു എ ഇ), മസ്കത്ത്‌ (ഒമാൻ), ദോഹ (ഖത്തർ), ഫർവാനിയ (കുവൈത്ത്‌), മനാമ (ബഹ്‌റൈൻ) എന്നിവിടങ്ങളിലാണ്‌ പരീക്ഷാകേന്ദ്രങ്ങൾ. പങ്കെടുക്കുന്നതിന്‌ മാർച്ച്‌ 25നു മുമ്പ്‌ അപേക്ഷകൾ സമർപ്പിക്കണം. അപക്ഷാ ഫോറം ംംം.​‍ൃശമെഹമീ​‍ിഹശില.രീ​‍ാ ൽ ലഭ്യമാണ്‌. വിശദ വിവരങ്ങൾക്ക്‌ 00966 533938363 (സഊദി), 00971 507713960 (യു എ ഇ), 00968 93218569 (ഒമാൻ), 00974 55263001 (ഖത്തർ), 00965 66009656 (കുവൈത്ത്‌) 00973 33660975 (ബഹ്‌റൈൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

No comments:

Related Posts with Thumbnails