Monday, March 21, 2011

ആത്മീതയില്ലാത്ത മതമാണ്‌ വർഗീയതയെന്ന്‌ കവി സച്ചിദാനന്ദൻ

ദുബൈയിൽ നടന്ന മുഖാമുഖം പരിപാടിയിൽ കവി സച്ചിദാനന്ദൻ പ്രഭാഷണം നടത്തുന്നു

ദുബൈ: വർഗീയത ആത്മീയത നഷ്ടപ്പെട്ട മതമാണെന്ന്‌ കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. വിമതദേശീയ വാദങ്ങളെ നേരിടേണ്ടത്‌ വർഗീയ സന്ദർഭങ്ങളെ അഭിമുഖീകരിച്ചവരുടെ ദർശനങ്ങളിലൂടെയാണ്‌. നാം യഥാർഥ വിശ്വാസികളായി നമ്മുടെ പാരമ്പര്യത്തെ കൂടുതൽ അറിയുകയും ഉൾകൊള്ളുകയും ചെയ്യുക. ഗുജറാത്ത്‌ എന്ന കവിതയെഴുതിയപ്പോൾ ആർഎസ്എസുകാരിൽനിന്നും കടുത്ത വിമർശനമേറ്റുവാങ്ങേണ്ടി വന്നു. സത്യം പറയുക, ഇരകളുടെ ഒപ്പം നിൽക്കുക എന്നത്‌ എഴുത്തുകാരൻ പുലർത്തേണ്ട അടിസ്ഥാന തത്ത്വമാണ്‌. സിറാജ്‌ ദിനപത്രം സംഘടിപ്പിച്ച മുഖാമുഖത്തിൽ കേരളീയ സാംസ്കാരികതയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ചിന്തകർക്ക്‌ മറ്റു മതങ്ങളിലുള്ളവരെ ശത്രുവായി കാണാനാകുമെന്നു തോന്നുന്നില്ല. മതദർശനങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല. സാഹോദര്യമാണ്‌ അവ പഠിപ്പിക്കുന്നത്‌. സങ്കുചിത ദേശീയവാദമാണ്‌ ഹിന്ദു ദേശീയവാദം. ജർമനിയിൽ ഉയർന്നു വന്ന നാസിസത്തിന്റെ സ്വഭാവവിശേഷം തന്നെയാണ്‌ ഹൈന്ദവതയിലുള്ളത്‌. വംശീയതയും അസഹിഷ്ണുതയുമാണത്‌. മധ്യവർഗങ്ങളിലാണ്‌ അതിന്റെ വേര്‌. സാമൂഹിക സമത്വം എന്ന ആശയത്തോടുള്ള വിരോധമാണ്‌ ഇവർ പുലർത്തുന്നത്‌. മൂലനധനത്തോടുള്ള താത്പര്യം, പ്രതീകവ്യവസ്ഥയെ സ്വന്തം പ്രതീകമാക്കി അവതരിപ്പിക്കുക, ചരിത്രവ്യവസ്ഥയെ തിരുത്തുക, സാംസ്കാരിക സ്വാതന്ത്ര്യത്തിന്‌ എതിരായ കയ്യേറ്റങ്ങൾ, സ്വാതന്ത്ര്യ ചിഹ്നങ്ങളെ ആക്രമിക്കുക എന്നിവയെല്ലാം ഹൈന്ദവയുടെ അജണ്ടകളാണ്‌.

അനേകം മതങ്ങൾ ഇഴുകിച്ചേർന്ന സംസ്കാര രീതിയായിരുന്നു ഇന്ത്യയിലേത്‌. അതിനുമുകളിൽ ഹിന്ദുത്വമെന്ന പേര്‌ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. ജാതി പീഡനത്തിന്‌ ഇരകളാകുന്നവരാണ്‌ മതപരിവർത്തനത്തിന്‌ വിധേയരാകുന്നത്‌ എന്നു തിരിച്ചറിഞ്ഞ്‌ സ്വന്തം ശുദ്ധീകരണത്തിനു പകരം മറ്റുള്ളവരെ ആക്രമിക്കാനാണ്‌ ഹൈന്ദവ ദേശീയത ശ്രമിക്കുന്നത്‌. ബഹുസ്വരതയാൽ സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തിനു ഭീഷണി സൃഷ്ടിച്ചുകൊണ്ട്‌ ഭൂരിക്ഷ, ന്യൂനപക്ഷ വർഗീയതകൾ പുനരുത്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വർഗീയത ആത്മീയതയുടെ ശത്രുവാണെന്നു തിരിച്ചറിയേണ്ടതുണെ​‍്ടന്നും സച്ചിദാന്ദൻ പറഞ്ഞു.

മലയാളത്തെ എല്ലാ കാലത്തും മലയാളി തന്റെ കൊടിയടയാളം പോലെ സൂക്ഷിക്കേണ്ടതുണെ​‍്ടന്ന്‌ അദ്ദേഹം പറഞ്ഞു. മറുനാടൻ മലയാളികൾ മലയാളത്തെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോൾ കേരളത്തിലാണ്‌ കൂടുതൽ അവഗണനയുണ്ടാകുന്നത്‌. മറ്റുചില ഭാഷകൾ മഹത്വമാണെന്നും മറ്റു ഭാഷകളിൽ അധീശത്വം പുലർത്താൻ കഴിയുമെന്നും വിശ്വസിക്കുകയും ചെയ്യുന്നത്‌ ഭാഷ മരിക്കുന്നതിനുള്ള കാരണമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സാഹിത്യത്തിൽ ഭാഷകളുടെ ഇഴയടുപ്പം എന്ന വിഷയത്തിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ജേതാവും തമിഴ്‌ എഴുത്തുകാരനുമായ തോപ്പിൽ മുഹമ്മദ്‌ മീരാൻ പ്രഭാഷണം നടത്തി. ഇരുവരും സദ്യസരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞു. സിറാജ്‌ ഗൾഫ്‌ ചീഫ്‌ എഡിറ്റർ നിസാർ സെയ്ദ്‌ അധ്യക്ഷത വഹിച്ചു. സി പി സൈതലവി, കെ എം അബാസ്‌, ശരീഫ്‌ കാരശേരി, ഒ എം തരുവണ സംസാരിച്ചു.

19/03/2011
www.ssfmalappuram.com

1 comment:

prachaarakan said...

വർഗീയത ആത്മീയത നഷ്ടപ്പെട്ട മതമാണെന്ന്‌ കവി സച്ചിദാനന്ദൻ

Related Posts with Thumbnails