Friday, March 18, 2011

ഒരേ സമയം 11 മാഗസിനുകളുമായി മുഹിമ്മാത്ത്‌ ഹൈസ്ക്കൂൾ പ്രൈമറി വിദ്യാർഥികൾ

പുത്തിഗെ: മുഹിമ്മാത്ത്‌ ഹൈസ്ക്കൂൾ മലയാളം മീഡിയത്തിലെ ഒന്ന്‌ മുതൽ ഏഴ്‌ വരെ ക്ളാസുകളിലെ വിദ്യാർഥി കൂട്ടായ്മയിൽ ഒരേ സമയം വിരിഞ്ഞത്‌ 11 മാഗസിനുകൾ. ഓരോ ക്ളാസുകളിലേയും സാഹിത്യാഭിരുചിയും കലാവാസനയുമുള്ള വിദ്യാർഥികൾ പഠനത്തിന്റെ ഒഴിവു വേളകൾ പ്രയോജനപ്പെടുത്തിയപ്പോൾ മനോഹരവും പ്ര്ഢവുമായ മാഗസിനുകൾ ഒരുങ്ങുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റിതര സംസ്ഥാനങ്ങളിൽ നിന്നും പഠിതാക്കളുള്ള ക്ളാസ്മുറികളിൽ നിന്ന്‌ ഇറങ്ങുന്ന മാഗസിനുകളിൽ ഭാഷാ വൈവിധ്യങ്ങളുണ്ട്‌. ഭാഷകൾക്ക്‌ പുറമേ ഗണിത ശാസ്ത്ര ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലുമായാണ്‌ മാഗസിനുകൾ തയ്യാറാക്കിയിരിക്കുന്നത്‌. ലേഖനം, പകർത്തിയെഴുത്ത്‌, എഡിറ്റിങ്ങ്‌, നിർമാണം, ലേ ഔട്ട്‌ തുടങ്ങിയവക്കെല്ലാം നേതൃത്വം നൽകിയതും കുട്ടികൾ തന്നെയാണ്‌. പ്രകാശന ചടങ്ങിന്‌ കുട്ടികൾ കൈപ്പടയിൽ തയ്യാറാക്കി നോട്ടീസുകൾ വിതരണം ചെയ്തത്‌ ശ്രദ്ധേയമായി..

ചിത്രശലഭങ്ങൾ, മിന്നാമിന്നി, മാമ്പഴക്കാലം, മഴത്തുള്ളികൾ, ഓർമയിൽ മായാത്ത സ്വപനം തുടങ്ങിയ വ്യത്യസ്തമായ പേരുകളിൽ ഇറങ്ങുന്ന മാഗസിനുകളിൽ വേറിട്ട അനുഭവങ്ങളും പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയും എൻഡോസൾഫാനും തുടങ്ങിയ വിഷയങ്ങൾ ഈ കൊച്ചു കലാ കാരന്മാരും കലാകാരികളും ചേർന്ന്‌ തന്മയത്തോടെ അവതരിപ്പിക്കുന്നുണ്ട്‌. കേരള സർക്കാർ അംഗീകാരത്തോടെ മലയാളം, ഇംഗ്ളീഷ്‌, കന്നഡ മീഡിയമുകളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ അറിവ്‌ നുകരുന്ന മുഹിമ്മാത്ത്‌ ഹൈസ്ക്കൂളിൽ ശനിയാഴ്ച ഉച്ചയ്ക്ക്‌ 2 ന്‌ പതിനൊന്ന്‌ പ്രമുഖ വ്യക്തിത്വങ്ങൾ ഒരേ സമയം മാഗസിൻ പ്രകാശനം ചെയ്യും. പരീക്ഷാ തിരക്കിനടയിലും പ്രകാശനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്‌ വിദ്യാർഥികളും അധ്യാപകരും.

17/03/2011
www.ssfmalappuram.com

No comments:

Related Posts with Thumbnails