Sunday, April 3, 2011

നാടിന്റെ ഭദ്രതക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നവരെ വിജയിപ്പിക്കും: കാന്തപുരം


കാസർകോട്‌: നാടിന്റെ ഭദ്രതതക്കും ഐക്യത്തിനും ജനങ്ങളുടെ പുരോഗതിക്കും പ്രവർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന വ്യക്തികളെ വിജയിപ്പിക്കുകയെന്നതാണ്‌ സമസ്തയുടെ നയമെന്ന്‌ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഈ മാസം 27,28 തിയ്യതികളിൽ മലപ്പുറം കോട്ടക്കല്ലിൽ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ ഭാഗമായി കാസർകോട്‌ ജില്ലാ സുന്നി സെന്ററിൽ സംഘടിപ്പിച്ച സമസ്ത നവോത്ഥാന സംഗമത്തിൽ വിശയാവതരണം നടത്തുകയായിരുന്നു കാന്തപുരം. ഭൗതിക കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ ചേരിതിരിഞ്ഞ്‌ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന്‌ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവർത്തകർ വിട്ട്‌ നൽക്കണമെന്നും സുന്നി ഐക്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി എന്നും പ്രവർത്തിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. തെരെഞ്ഞടുപ്പ്‌ രാഷ്ട്രീയ പ്രവർത്തനം താൽകാലികമാണൈന്നും അതിന്റെ പേരിൽ ഭിന്നതയുണ്ടാക്കുന്നതും പരസ്പരം തല്ലുന്നതും ഒരിക്കലും ശരിയല്ലെന്നും കാന്തപുരം പറഞ്ഞു. രാഷ്ട്രീയം തെരെഞ്ഞടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണെ​‍്ടന്നിരിക്കെ അതിന്റെ പേരിൽ അനൈക്യമുണ്ടാക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന്‌ പരസ്യ പ്രഖ്യാപനം സമസ്തയുടെ നയമല്ല. തികച്ചും മതപരമായി പ്രവർത്തിക്കുന്ന സമസ്തക്ക്‌ തെരെഞ്ഞെടുപ്പ്‌ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്നും അതേസമയം മത്സരിക്കുന്നവർക്ക്‌ പ്രസ്ഥാനത്തോടുള്ള സമീപനം തെരെഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. സംഘടനയുട രാഷ്ട്രീയ നയം സംഘടനാ ചാനലിലൂടെ വേണ്ടസമയത്ത്‌ പ്രവർത്തകരെ അ​‍ിറയിക്കാൻ സംവിധാനമുണ്ട്‌. സമസ്ത കേന്ദ്ര മുശാവറാ അംഗം എം.അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹസൻ അഹ്ദൽ തങ്ങൾ, ബി.എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, എൻ.എ അബൂബക്കർ, സി.അബ്ദുല്ല ഹാജി ചിത്താരി, അബ്ദുൽ ഖാദിർ ഹാജി, മൂസ സഖാഫി കളത്തൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, അശ്‌റഫ്‌ അശ്‌റഫി തുടങ്ങിയവർ സംബന്ധിച്ചു. എ.ബി മൊയ്തു സഅദി സ്വാഗതവും സുലൈമാൻ കരിവെള്ളൂർ നന്ദിയും പറഞ്ഞു. ജില്ലയിലെ സുന്നി സംഘടനകളുടെ ജില്ലാ മേഖലാ നേതാക്കൾ സംബന്ധിച്ചു. 02/04/2011

www.ssfmalappuram.com

No comments:

Related Posts with Thumbnails