Tuesday, February 15, 2011

സ്നേഹം മാനവികതയുടെ ആധാരം:എസ്എസ്എഫ്‌

മലപ്പുറം: പുതിയ ലോകത്തിൽ സ്നേഹത്തിലൂടെ മാത്രമേ മാനവികത രൂപപെടുത്താൻ സാധിക്കുകയുളളൂ എന്ന്‌ എസ്എസ്എഫ്‌ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്‌ നബിദിന സന്ദേശത്തിൽ പറഞ്ഞു. ലോകത്തിൽ അജാരകത്വം നിറയുമ്പോൾ മാനുഷികമൂല്യങ്ങൾ യാഥാർത്ഥ്യമാവാൻ തിരുനബിയുടെ സ്നേഹ ദർശനങ്ങൾ കൊണേ​‍്ട സാധ്യമാവുകയുളളൂ. സ്നേഹാഘോഷങ്ങളുടെ ശ്രേഷ്ടഭാവങ്ങളെ നിഷിദ്ധം ചാർത്തുന്നത്‌ വരണ്ട മനസ്സിന്റെ പ്രതിഫലനമാണ്‌. ജീർണ്ണിതമായ സാമൂഹ്യവ്യവസ്ഥിതിയിൽ നിന്നും വിമോചനത്തിന്റെ ദീപശിഖകൾ തെളിയിക്കാൻ കാലാതിവർത്തിയായ പ്രവാചകരുടെ കാലടിപ്പാടുകളിലേക്ക്‌ നടക്കേണ്ടതുണ്ട്‌. പുണ്യപ്രവാചകരുടെ ജീവിതമാതൃകകൾ പഠിക്കാനും പകർത്താനും തയ്യാറാവണമെന്നും നേതാക്കൾ അറിയിച്ചു. യോഗത്തിൽ കെ സൈനുദ്ധീൻ സഖാഫി അധ്യക്ഷതവഹിച്ചു. സി കെ ശക്കീർ, സി കെ അബ്ദുറഹ്മാൻ സഖാഫി, സി കെ എം ഫാറൂഖ്‌, എ ശിഹാബുദ്ധീൻ സഖാഫി, ദുൽഫുഖാറലി സഖാഫി, പി കെ മുഹമ്മദ്‌ ശാഫി, എം അബ്ദുറഹ്മാൻ സംബന്ധിച്ചു.

15/02/2011

No comments:

Related Posts with Thumbnails