Sunday, February 20, 2011

സി.പി അബ്ദുല്ല ചെരുമ്പയ്ക്ക് ഹുബ്ബു റസൂല്‍ അവാര്‍ഡ്


കാസര്‍കോട് : ജില്ലാ എസ്.വൈ.എസ് ഏര്‍പ്പെടുത്തിയ പ്രഥമ ഹുബ്ബു റസൂല്‍ അവാര്‍ഡിന് മലയാളത്തിലെ പ്രമുഖ ഇസ്‌ലാമിക വെബ് പോര്‍ട്ടലായ ഇസ്‌ലാം കേരള ഡോട്ട് കോം എഡിറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ സി.പി അബ്ദുല്ല ചെരുമ്പ അര്‍ഹനായി. 23ന് ബുധനാഴ്ച കാസര്‍കോട്ട് നടക്കുന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുമോദനം നേരും.

ഇസ്‌ലാം കേരള ഡോട്ട് കോമിലൂടെ പ്രവാചക സ്‌നേഹ പ്രചരണത്തിന് നല്‍കിയ സംഭവാനകളും ദഅ്‌വാ രംഗത്തെ നൂതന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സി.പി അബ്ദുല്ലയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.
കാസര്‍കോട് ചെരുമ്പ സ്വദേശിയായ സി.പി അബ്ദുല്ല വര്‍ഷങ്ങളായി അബൂദാബി ബദാസാഇദില്‍ ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുകയാണ്. രാവിലെ ഏഴ് മണി മുതല്‍ മൂന്ന് മണി വരെയുള്ള എട്ട് മണിക്കൂര്‍ ജോലി കഴിഞ്ഞാല്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളും വെള്ളി, ശനി അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തിയാണ് www.islamkerala.com എന്ന പേരില്‍ വിപുലമായ ഇസ്‌ലാമിക പഠന സൈറ്റ് സി.പി വികസിപ്പിച്ചെടുത്തത്. ഇമെയിലിലൂടെ തുടങ്ങിയ വിജ്ഞാന കൈമാറ്റം എന്ന ആശയം വളര്‍ന്ന് കാല്‍ ലക്ഷം അംഗങ്ങളുള്ള വലിയൊരു സൗഹൃദ കൂട്ടായ്മയായി മാറുകയായിരുന്നു. അപ്പപ്പോള്‍ തയ്യാറാക്കി ഇമെയിലായി നല്കിയിരുന്ന വിവരങ്ങള്‍ സ്ഥിരം രൂപത്തില്‍ സൂക്ഷിക്കാന്‍ ഒരു സൈറ്റ് വേണമെന്ന ചിന്തയിലാണ് ഏഴ് വര്‍ഷം മുമ്പ് ഇസ്‌ലാം കേരള തുടങ്ങുന്നത്. വിശ്വാസം, കര്‍മ ശാസ്ത്രം, ആദര്‍ശ പഠനം, ഖണ്ഡനം, സംവാദം തുടങ്ങിയ ശീര്‍ഷകങ്ങളില്‍ ബൃഹത്തായ വിവര ശേഖരം സൈറ്റിലുണ്ട്. ഇപ്പോള്‍ ഓഡിയോ, വീഡിയോ സൗകര്യങ്ങളും ലഭ്യമാണ്. പ്രധാന പണ്ഡിതരുടെയും മുന്‍കാല സാരഥികളുടെയും പ്രസംഗങ്ങള്‍ വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക് മാറ്റി പി.ഡി.എഫ് രൂപത്തില്‍ നല്‍കുന്ന സംവിധാനം സൈറ്റിന്റെ പ്രത്യേകതയാണ്.
പ്രതിഫലം കൈപ്പറ്റാതെ നിസ്വാര്‍ത്ഥമായി സി.പി ചെയ്യുന്ന ഇത്തരം വേറിട്ട പ്രവര്‍ത്തനങ്ങള്ക്കുള്ള അംഗീകരിച്ചുകാരമായാണ് ജില്ലാ എസ്.വൈ.എസ് ചെരുമ്പയ്ക്ക് അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.


http://kasaragod.com/news_details.php?CAT=18&NEWSID=46124

14 comments:

jihadudheen said...

mabroooooook......!!!!!!!!!!!!!!!!

Abu Sadiya said...

He deserve it..masha allah..

bukhari said...

Alfa Mabrook ,
അള്ളാഹു മാന്യ ദേഹത്തിന് ഇനിയും ഒരു പാട് കാലം സംശുദ്ധമായ ദീനി സേവനത്തിനുള്ള അവസരങ്ങള്‍ നല്‍കല്‍ട്ടെ , ദീര്‍ഘായുസ്സും ആഫിയതും നല്കട്ടെ ആമീന്‍

കാസിം തങ്ങള്‍ said...

അഹ്‌ലുസ്സുന്നയുടെ പ്രചരണത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന അദ്ദേഹത്തിന് അര്‍ഹതക്കുള്ള അം‌ഗീകാരമായി ഈ അവാര്‍ഡ്. സേവനപാതയില്‍ ആത്മാര്‍ത്ഥതയോടെ മുന്നോട്ട് പോകാന്‍ അല്ലാഹു നമുക്കും അദ്ദേഹത്തിനും തൌഫീക്ക് നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

കുഞ്ഞിക്ക said...

ആദര്‍ശ പ്രബോധന രം‌ഗത്ത് നിസ്തുല സേവനങ്ങളുമായി മുന്നേറുന്ന അബ്ദുല്ല സാഹിബിന് ഒരായിരം ആശംസകള്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അലിഫ് മബ്‌റൂക്..

അർഹിക്കുന്ന അംഗീകാരം തന്നെ.. ഈ അംഗീകാരവും അവാർഡും പ്രബോധന പ്രചാരണ വീഥിയിൽ തുണയാകട്ടെ..

ഹൃദയംഗമമായ അനുമോദനങ്ങൾ.. ആശംസകൾ

Zulfukhaar-ദുല്‍ഫുഖാര്‍ said...

Masha Allah.. mabrook.. mabrook

വഹാബിയൻ ,മൌദൂദിയൻ കെണി വലകൾ തകർത്ത് ആശയ ആദർശ പ്രചരണ രംഗത്ത് ഏറെ മുന്നേറാൻ അല്ലാഹു തൌഫീഖ് നൽകട്ടെ

Raees said...

Mabroook... All the best wishes..

Saifu.kcl said...

great job..

Saifu.kcl said...

great job..

haribsha said...

ഈ വിനീതനടക്കം ഒരുപാട് ആളുകള്‍ സത്യത്തിന്റെ പാതയിലേക്ക് തിരിച്ചു നടക്കാന്‍ ഇസ്ലാംകേരള എന്നാ സൈറ്റ് കാരണമായിട്ടുണ്ട്.സ്വന്തം ജീവിതം ഈ രീതിയില്‍ ആഹ്ലുസ്സുന്നതിന്റെ പ്രചാരണത്തിനായി നീക്കിവെച്ച ആ നല്ല മനുഷ്യന് അള്ളാഹു എന്നും നല്ലത് മാത്ര വരുത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇനിയും ഒരു പാട് അബ്ദുള്ള ചെരുംബമാര്‍ ഉണ്ടാവാന്‍ ഇത്തരം അവാര്‍ഡുകള്‍ കാരണമാകട്ടെ--ആമീന്‍..

ALAPPUZHA said...

Mabrook

പ്രചാരകന്‍ said...

ആശംസകൾ അർപ്പിച്ചവർക്ക് ചെരുമ്പയ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു

PKM BASHEER said...

HUBBURRASOOL AWARD !! ENDE RABBE.. CHERUMBAKKOOO..??

VEERAPPANu VANASAMRAKSHANATHINU AWARD NALKIYAAL....

ENDAAYAALUM EE CHERUMBAYUDE SITEle KHURAAFAATHUKAL KANDU DAAWATHinu ERANGIYADAANU NJAAN...

ALHAMDULILLAH.....

Related Posts with Thumbnails