Monday, January 24, 2011

മഅ​‍്ദിൻ വിജ്ഞാന വിനിമയ പരിപാടിക്ക്‌ ചൈനയിൽ തുടക്കം

ഹോങ്കോങ്ങിൽ നല്കിയ സ്വീകരണത്തിൽ ഖലീൽ തങ്ങൾ പ്രസംഗിക്കുന്നു

ഗോൻസോ (ചൈന): മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ​‍്ദിൻ ഇസ്ലാമിക്‌ അക്കാദമിയുടെ പുതിയ പദ്ധതിയായ എജ്യുക്കേഷനൽ എക്സേചേഞ്ച്‌ പ്രോഗ്രാമിന്‌ ചൈനയിലെ ഗോൻസോയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ യൂണിവേഴ്സിറ്റികളിലും കമ്യൂണിറ്റി സെന്ററുകളിലും സന്ദർശിക്കുന്നതിന്‌ എത്തിയ സുന്നി മാനേജ്മെന്റ്‌ അസോസിയേഷൻ അധ്യക്ഷനും മഅ​‍്ദിൻ ചെയർമാനുമായ സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിക്ക്‌ ഗോൻസോയിൽ ഊഷ്മള സ്വീകരണം നൽകി. ചൈനയിലെ പ്രധാന വ്യാപാര പട്ടണങ്ങളിലൊന്നായ ഗോൻസോ എയർപോർട്ടിലെത്തിയ അദ്ദേഹത്തെ ഹാജി ഖമറുദ്ദീൻ, മുഹമ്മദ്‌ ഫാറൂഖ്‌, റിയാസുദ്ദീൻ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിച്ചു. 1300 വർഷത്തെ പഴക്കമുള്ള ഗോൻസോയിലെ ചരിത്ര പ്രസിദ്ധമായ അൽജാമിഅ മസ്ജിദും പ്രമുഖ സ്വഹാബിയും മുഹമ്മദ്‌ നബിയുടെ ഇഷ്ട അനുചരരിലൊരാളുമായിരുന്ന സഅദ്ബിൻ അബീവഖാസ്‌ അന്ത്യവിശ്രമം കൊള്ളുന്ന അബീവഖാസ്‌ മോസ്കും അദ്ദേഹം സന്ദർശിച്ചു. ഗോൻസോയിലെ സന്യാസൻ യൂണിവേഴ്സിറ്റി സന്ദർശനമായിരുന്നു യാത്രയിലെ പ്രധാന പരിപാടി.

ചൈനക്കു ശേഷം ഹോങ്കോംഗിലെത്തുന്ന ഖലീലുൽ ബുഖാരി ഇന്ത്യൻ മുസ്ലിം അസോസിയേഷന്റെ സമ്മേളനത്തിൽ സംബന്ധിക്കും. കൗവ്ലൂൺ കമ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപടിക്ക്‌ ഹോങ്കോംഗ്‌ ചീഫ്‌ ഇമാം മുഫ്തി മുഹമ്മദ്‌ അർഷദ്‌ നേതൃത്വം നൽകും. തുടർന്ന്‌ ബ്രൂണെ, മലേഷ്യ എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികൾ സന്ദർശിക്കുന്ന അദ്ദേഹം വിദ്യാഭ്യാസ സെമിനാറുകളിൽ പങ്കെടുക്കും. ദുബൈ ആസ്ഥാനമായുള്ള റിസർച്ച്‌ വേൾഡ്‌ അക്കാദമിക്‌ ഡയറക്ടർ അബാസ്‌ പനക്കൽ, കമ്യൂണിക്കേഷൻസ്‌ ഡയറക്ടർ ഉമർ മേൽമുറി എന്നിവർ ചൈനയിലെ വിവിധ പരിപാടികളിൽ സംബന്ധിച്ചു.

www.ssfmalappuram.com


No comments:

Related Posts with Thumbnails