Monday, January 24, 2011

റിപ്പബ്ളിക്‌ ദിനത്തിൽ 123 കേന്ദ്രങ്ങളിൽ SBS സ്നേഹവിചാരം

മലപ്പുറം: റിപ്പബ്ളിക്‌ ദിനത്തിൽ എസ്‌ എസ്‌ എഫ്‌ ദേശീയോദ്ഗ്രഥനത്തിന്‌ എന്ന ശീർഷകത്തിൽ ജില്ലയിലെ 123 കേന്ദ്രങ്ങളിൽ സുന്നി ബാല സംഘം സ്നേഹവിചാരം നടത്തും. അറുപത്തി രണ്ടാം റിപ്പബ്ളിക്‌ ദിനാഘോഷങ്ങളുടെ ഭാഗമായതിനാൽ സെക്ടർ കേന്ദ്രങ്ങളിൽ 62 അംഗ വെബ്ജിയോറിന്റെ നേതൃത്വത്തിലാണ്‌ പരിപാടി നത്തുക. തീവ്രവാദ ഭീകരവാദ പ്രവർനങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുമ്പോൾ സ്നേഹ ദർശനങ്ങളിലൂടെ മാത്രമേ നൻമയെ കാണാൻ കഴിയുകയുള്ളൂ. രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്‌. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൻ​‍്‌ വിദ്യാർഥികളിൽ ദേശബോധം ആവശ്യമാണ്‌. അധർമവും അനീതിയും പൂഴ്ത്തിവെപ്പും വർധിച്ചുകൊണ്ടിരിക്കുമ്പോൾ സ്നേഹ മനസുകൾ യാഥാർത്ഥ്യമാകാനാണ്‌ എസ്‌ എസ്‌ എഫ്‌ സ്നേഹവിചാരം കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌.

മതവും മാനവികതയും സ്നേഹവും സേവനവും സൗഹാർദവും നിലനിർത്തുന്ന നൻമ നിറഞ്ഞ സാഹചര്യങ്ങളും പരിസരങ്ങളും വീണെ​‍്ടടുക്കണം. നമ്മുടെ സ്നേഹ സൗഹാർദങ്ങൾ വളർത്തിയെടുത്ത്‌ നീതിയും ധർമവും മനുഷ്യത്വവും ജയിക്കുന്ന ജീവിത പരിസരം സൃഷ്ടിച്ച്‌ നല്ലൊരു ഇന്ത്യയെന്ന സന്ദേശം സമൂഹത്തിന്‌ കൈമാറിയാണ്‌ സ്നേഹവിചാരം സമർപ്പിക്കുക. ഉച്ചക്ക്‌ 3.30ന്‌ ജില്ലയിലെ സെക്ടർ കേന്ദ്രങ്ങളിൽ സ്നേഹംഗമം പ്രമുഖർ ഉദ്ഘാടനം ചെയ്യും. സെക്ടർ പരിധിയിലെ സുന്നി ബാലസംഘം പ്രവർത്തകർ സംഗമത്തിലെ പ്രതിനിധികളായിരിക്കും. ഡിവിഷൻ പ്രതിനിധി സംഗമത്തിൽ സ്നേഹ സന്ദേശ ക്ളാസെടുക്കും.

ദേശീയ പതാകയുമായി 62 അംഗ വിബ്ജിയോർ സ്നേഹവലയം തീർക്കും. ഇന്ത്യയുടെ ഭൂപടത്തിനകത്ത്‌ 62 എന്ന്‌ എഴുതിയതിന്‌ ചുറ്റുമാണ്‌ വലയം തീർക്കുക. വലയത്തിനകത്ത്‌ സുന്നീ ബാലസംഘം പ്രവർത്തകർ അണിനിരക്കും. എസ്‌ എസ്‌ എഫ്‌ സെക്ടർ പ്രസിഡന്റുമാർ സ്നേഹപ്രതിജ്ഞ ചൊല്ലികൊടുക്കും. തുടർന്ന്‌ നടക്കുന്ന ദേശഭക്തി ഗാനാലാപനവും ശ്രദ്ധേയമാകും. സുന്നി ബാലസംഘം പ്രവർത്തകർ സ്നേഹവിചാരം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡിവിഷൻ പ്രതിനിധി 62​‍ാം റിപ്പബ്ളിക്ദിന സന്ദേശം നൽകും.

സ്നേഹവിചാരം സംഗമങ്ങളുടെ ഒരുക്കങ്ങൾ സെക്ടർ തലങ്ങളിൽ പൂർത്തിയായി വരുന്നു. യോഗത്തിൽ കെ സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീർ, സയ്യിദ്‌ സൈനുൽ ആബിദീൻ, എ എ റഹീം, പി കെ ശാഫി, ദുൽഫുഖാറലി സഖാഫി, അബ്ദുർറഹ്മാൻ സഖാഫി, ശിഹാബുദ്ദീൻ സഖാഫി, സി കെ ഫാറൂഖ്‌, എൻ അബ്ദുർറഹ്മാൻ സംബന്ധിച്ചു.

24/01/2011

No comments:

Related Posts with Thumbnails