Friday, August 6, 2010

സെൻസസിൽ നിന്ന്‌ പ്രവാസികളെ പുറത്താക്കാനുള്ള തീരുമാനം പിൻവലിക്കണം: RSC

മലപ്പുറം: രാജ്യത്തിന്‌ വൻതോതിൽ നിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ സെൻസസിൽ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) മലപ്പുറത്ത്‌ സംഘടിപ്പിച്ച കുടുംബ സംഗമം ആവശ്യപ്പെട്ടു. പ്രാവാസികളെ കറവപ്പശുക്കളാക്കുന്ന സ്ഥിതി വിശേഷമാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നത്‌. അതീവ ഗുരുതരമായ ഈ പ്രവണതക്ക്‌ ശക്തിപകരുന്നതാണ്‌ സെൻസസിൽ നിന്ന്‌ അവരെ പുറത്താക്കാനുള്ള നീക്കം. പ്രാവാസികളോടുള്ള ഈ കടുത്ത അനീതിക്ക്‌ അറുതി വരുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. പ്രാവാസികളുടെ വോട്ടവകാശം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമം ശക്തമാക്കുമെന്ന ചീഫ്‌ ഇലക്ഷൻ കമ്മീഷന്റെ പ്രസ്താവന കുടുംബ സംഗമം സ്വാഗതം ചെയ്തു.

മലപ്പുറം മഅ​‍്ദിൻ കാമ്പസിൽ നടന്ന പരിപാടി സയ്യിദ്‌ ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, പി എ മുഹമ്മദ്‌ കുഞ്ഞി സഖാഫി, എ എ ജഅ​‍്ഫർ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച്‌ ക്ളാസ്സെടുത്തു. സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, അബ്ദുറശീദ്‌ ബാഖവി, ടി പി അലിക്കുഞ്ഞി മൗലവി, ഹസൻതങ്ങൾ കൊന്നാര്‌, വി പി എം ബശീർ, അശ്‌റഫ്‌ മന്ന, ബശീർ അഹമ്മദ്‌ (യു എ ഇ), ഹബീബ്‌ അശ്‌റഫ്‌ (ഒമാൻ), ഇസ്മായിൽ വടകര (ഖത്തർ), മുജീബുറഹ്മാൻ സഖാഫി (സഊദി), അബൂമുഹമ്മദ്‌ (കുവൈത്ത്‌), അബ്ദുൽ ജലീൽ സഖാഫി, അബ്ദുറസാഖ്‌ സഖാഫി തുടങ്ങിയവർ സംസാരിച്ചു.

ജി സി സിയിൽ നിന്ന്‌ അവധിയിലെത്തിയ നൂറ്‌ കണക്കിന്‌ പ്രവാസി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. എസ്‌ എസ്‌ എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ എൻ എം സാദിഖ്‌ സഖാഫി അധ്യക്ഷത വഹിച്ചു. എസ്‌ എസ്‌ എഫ്‌ സംസ്ഥാന ജന. സെക്രട്ടറി ആർ പി ഹുസൈൻ സ്വാഗതവും ആർ എസ്‌ സി ഗൾഫ്‌ ചാപ്റ്റർ കൺവീനർ ലുഖ്മാൻ പാഴൂർ നന്ദിയും പറഞ്ഞു.
05/08/2010

1 comment:

prachaarakan said...

പ്രവാസികളെ സെൻസസിൽ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) മലപ്പുറത്ത്‌ സംഘടിപ്പിച്ച കുടുംബ സംഗമം ആവശ്യപ്പെട്ടു

Related Posts with Thumbnails