Sunday, August 8, 2010

ദുബൈ രാജ്യാന്തര ഖുർ‌ആൻ അവാർഡ്- ശാഫി സഖാഫി പ്രഭാഷണം നടത്തും

ദുബൈ: രാജ്യാന്തര ഖുർആൻ അവാർഡിനോടനുബന്ധിച്ച്‌ മലയാളികൾക്കായി സംഘടിപ്പിക്കുന്ന മലയാള പ്രഭാഷണങ്ങൾ ഈ മാസം 19, 21 തിയ്യതികളിലായി ഖിസൈസ്‌ ജംഇയ്യത്തുൽ ഇസ്ലാഹ്‌ ഓഡിറ്റോറിയത്തിൽ നടക്കും. ദുബൈ മർകസിനെ പ്രതിനിധീകരിച്ച്‌ ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും.

ഖുർആൻ അവാർഡിനോടനുബന്ധിച്ച്‌ വിവിധ സമൂഹങ്ങളിലേക്ക്‌ ഖുർആൻ സന്ദേശമെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഏതാനും വർഷമായി മലയാളത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നുണ്ട്‌. 'മാതൃകാ കുടുംബം, പ്രതീകാത്മക സമൂഹം' എന്ന വിഷയത്തിലാണ്‌ ശാഫി സഖാഫി പ്രഭാഷണം നടത്തുക. മലയാളികൾക്കായി സംഘടിപ്പിക്കുന്ന പ്രഭാഷണങ്ങൾ ഓരോ വർഷവും ആയിരങ്ങളെയാണ്‌ ആകർഷിക്കുന്നത്‌. സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികൾക്കിടയിൽ വിപുലമായ പ്രചാരണങ്ങളോടെയാണ്‌ പരിപാടി സംഘടിപ്പിച്ചു വരുന്നത്‌.

എസ്‌ വൈ എസ്‌ ആർ എസ്‌ സി സംഘടനകളുടെ നേതൃത്വത്തിലാണ്‌ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
07/08/2010
അബു യാസീൻ അഹ്‌സനി ചെറുശ്ശോല

No comments:

Related Posts with Thumbnails