
മലപ്പുറം മഅ്ദിൻ കാമ്പസിൽ നടന്ന പരിപാടി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, പി എ മുഹമ്മദ് കുഞ്ഞി സഖാഫി, എ എ ജഅ്ഫർ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ളാസ്സെടുത്തു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അബ്ദുറശീദ് ബാഖവി, ടി പി അലിക്കുഞ്ഞി മൗലവി, ഹസൻതങ്ങൾ കൊന്നാര്, വി പി എം ബശീർ, അശ്റഫ് മന്ന, ബശീർ അഹമ്മദ് (യു എ ഇ), ഹബീബ് അശ്റഫ് (ഒമാൻ), ഇസ്മായിൽ വടകര (ഖത്തർ), മുജീബുറഹ്മാൻ സഖാഫി (സഊദി), അബൂമുഹമ്മദ് (കുവൈത്ത്), അബ്ദുൽ ജലീൽ സഖാഫി, അബ്ദുറസാഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
ജി സി സിയിൽ നിന്ന് അവധിയിലെത്തിയ നൂറ് കണക്കിന് പ്രവാസി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എൻ എം സാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി ആർ പി ഹുസൈൻ സ്വാഗതവും ആർ എസ് സി ഗൾഫ് ചാപ്റ്റർ കൺവീനർ ലുഖ്മാൻ പാഴൂർ നന്ദിയും പറഞ്ഞു.
05/08/2010
1 comment:
പ്രവാസികളെ സെൻസസിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) മലപ്പുറത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ആവശ്യപ്പെട്ടു
Post a Comment