Sunday, August 15, 2010

ഭിന്നതകൾ മറന്ന്‌ സുന്നികൾ ഐക്യപ്പെടണം: കാന്തപുരം

കോഴിക്കോട്‌: വിശുദ്ധ മാസം ആഗതമായിരിക്കെ സുന്നികൾ ഭിന്നതകൾ അവസാനിപ്പിച്ച്‌ ഐക്യപ്പെടണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഭിന്നിപ്പുകൾ അവസാനിപ്പിച്ചാൽ മാത്രമേ സുന്നത്ത്‌ ജമാഅത്തിന്റെ വളർച്ച പൂർണമാവുകയുള്ളൂ. നവീകരിച്ച കണ്ണംപറമ്പ്‌ ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലഹങ്ങൾ എപ്പോഴും സമാധാനാന്തരീക്ഷം തകിടം മറിക്കുകയേ ചെയ്യൂ. റമസാൻ മാസം പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ്‌ നമ്മെ അറിയിക്കുന്നതെന്നും വിശുദ്ധ മാസത്തിൽ ചിന്തിക്കുകയും അതിനായി പ്രവർത്തിക്കുകയും വേണം. കണ്ണംപറമ്പ്‌ മഹല്ല്‌ പ്രസിഡന്റ്‌ എ പി അഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. മേയർ എം ഭാസ്കരൻ, മുഖ്യഖാസി ഇമ്പിച്ചഹമ്മദ്‌ ഹാജി, ഉപദേശക സമിതി അംഗം അഡ്വ. എച്ച്‌ എ മുസ്തഫ, കാന്തപുരം എ പി അബ്ദുൽഹകീം അഷരി, അബ്ദുല്ല സഖാഫി മലയമ്മ, സകീർ ഹുസൈൻ എ പി, ടി പി സക്കീർ സംസാരിച്ചു. സയ്യിദ്‌ ഫസൽ ശിഹാബ്‌ ജിഫ്‌രി ഫൗണേ​‍്ടഷൻ ഏർപ്പെടുത്തിയ റമസാൻ റിലീഫ്‌ വിതരണം മേയർ എം ഭാസ്കരൻ നിർവഹിച്ചു.
Siraj news daily
12-08-2010

No comments:

Related Posts with Thumbnails