Sunday, August 15, 2010

ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ മലയാളി വിദ്യാർഥി

ദുബൈ: ലോക ശ്രദ്ധ നേടിയ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഈ വർഷവും കോഴിക്കോട്‌ മർകസ്‌ വിദ്യാർഥി പങ്കെടുക്കും. മലപ്പുറം പത്തായക്കല്ല്‌ സ്വദേശി ഹാഫിസ്‌ ജാബിറാണ്‌ ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇതു അഞ്ചാം വർഷമാണ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മർകസ്‌ വിദ്യാർഥി പങ്കെടുക്കുന്നത്‌.

കഴിഞ്ഞ വർഷം ഇന്ത്യൻ വിദ്യാർഥിയായ ഹൈദരാബാദ്‌ സ്വദേശി ഇബ്‌റാഹീമായിരുന്നു മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്‌. അഞ്ചു തവണയും ഇന്ത്യയെ പ്രതിനീകരിച്ച്‌ പങ്കെടുത്തത്‌ മലയാളി വിദ്യർഥികളായിരുന്നു. മർകസിൽനിന്നും 2004ൽ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിസ്‌ ജാബിർ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും ദേശീയ മത്സരത്തിലും പങ്കെടുത്തു ശ്രദ്ധ നേടിയിട്ടുണ്ട്‌. 2006ൽ ഈജിപ്തിൽ നടന്ന രാജ്യാന്തര ഖുർആൻ മന:പാഠ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടി. 2001 മുതൽ മർകസിലെ വിവിധ സ്ഥാപനങ്ങളിൽ പഠിച്ചു വരുന്ന ഹാഫിസ്‌ ജാബിർ ഇപ്പോൾ മർകസ്‌ ശരീഅത്ത്‌ കോളജിൽ പഠനം നടത്തി വരികയാണ്‌.

മത്സരത്തിൽ പങ്കെടുക്കുന്നതിന്‌ ഹാഫിസ്‌ ജാബിർ അടുത്ത ദിവസം ദുബൈയിലെത്തുമെന്ന്‌ ദുബൈ മർകസ്‌ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്‌ 04 2973999.

www.ssfmalappuram.com

No comments:

Related Posts with Thumbnails