Wednesday, August 11, 2010

ദുബൈ രാജ്യാന്തര ഖുർആൻ അവാർഡ്‌: സംഘാടക സമതി രൂപവത്കരിച്ചു

ദുബൈ: രാജ്യാന്തര ഖുർആൻ അവാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികൾക്കായി ഖിസൈസ്‌ ജംഇയ്യത്തുൽ ഇസ്ലാഹ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിൽ ദുബൈ മർകസിനെ പ്രതിനിധീകരിച്ച്‌ ശാഫി സഖാഫിയുടെ പ്രസംഗം ഈ മാസം 19ന്‌ വ്യാഴാഴ്ച നടക്കും. രാത്രി ഒമ്പതിനു നടക്കുന്ന പ്രഭാഷണത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി സംഘാടക സമതി രൂപവത്കരിച്ചു.

കേരളത്തിൽ നിരവധി വേദികളിൽ വിശുദ്ധ ഖുർആൻ അടിസ്ഥാനമാക്കിയുള്ള സാമൂഹിക, സാമ്പത്തിക, കുടുംബ ജീവിത അപഗ്രഥന പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ യുവ പണ്ഡിതനായ ശാഫി സഖാഫിയുടെ പ്രഭാഷണം യു എ ഇയിലെ മലയാളി സമൂഹത്തിന്‌ നേരിട്ടു ശ്രവിക്കുന്നതിനുള്ള സൗകര്യവും സജ്ജീകരണങ്ങളുമൊരുക്കുന്നതിനാണ്‌ സംഘാടക സമതി പദ്ധതിളാവിഷ്കരിച്ചിരിക്കുന്നത്‌. സംഘാടക സമിതി രൂപവത്കരണ കൺവെൻഷൻ എസ്‌ വൈ എസ്‌ സംസ്ഥാന സമതി അംഗം വടശ്ശേരി ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കൊളത്തൂർ പ്രസംഗിച്ചു.

എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ (ചെയർമാൻ), സയ്യിദ്‌ ശംസുദ്ദീൻ ബാ അലവി, എം എ മുഹമ്മദ്‌ മുസ്ലിയാർ, അബ്ദുല്ലക്കുട്ടി ഹാജി വള്ളിക്കുന്ന്‌, ഉമർ മുസ്ലിയാർ (വൈസ്‌ ചെയർമാൻ), അബ്ദുൽ അസീസ്‌ സഖാഫി മമ്പാട്‌ (ജന. കൺവീനർ), ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, അശ്‌റഫ്‌ പാലക്കോട്‌, മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം, ആസിഫ്‌ മൗലവി (കൺവീനർ), അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്‌ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘാടക സമിതി പ്രവർത്തിക്കുക.
ഉമർ കോയ ഹാജി, അബ്ദുസ്സലാം സഖാഫി (സാമ്പത്തികം), ഉസ്മാൻ കക്കാട്‌ (പ്രചാരണം), അബ്ദുൽ അസീസ്‌ കാവപ്പുര (വേദി, ശബ്ദം, വെളിച്ചം), ഇസ്മാഈൽ ഉദിനൂർ (സപ്ളിമെന്റ്‌), നാസർ തൂണേരി (വളണ്ടിയർ), മുഹ്‌യിദ്ദീൻകുട്ടി സഖാഫി പുകയൂർ (പ്രോഗ്രാം), നിയാസ്‌ ചൊക്ളി (റിഫ്രഷ്മെന്റ്‌), മുനാസ്‌ മാറഞ്ചേരി (ഗതാഗതം), മുഹമ്മദ്‌ പുല്ലാളൂർ (വാർത്താ വിതരണം), ഇബ്രാഹിം നദ്‌വി (സ്വീകരണം), രിസാല ഐ ടീം (വെബ്‌ കാസ്റ്റിംഗ്‌) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്‌ കമ്മിറ്റികളും പ്രവർത്തിക്കും.

Saleem REC
http://www.ssfmalappuram.com/

No comments:

Related Posts with Thumbnails