Thursday, July 8, 2010

പ്രതിഷേധങ്ങൾക്ക്‌ മതഭാഷ്യം നൽകരുത്‌: എസ്എസ്എഫ്‌


കോഴിക്കോട്‌: തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകന്റെ കൈ വെട്ടിയ സംഭവം നിഷ്ഠൂരവും നീതീകരിക്കാനവാത്തതുമാണ്‌. ഈ സംഭവത്തെ എല്ലാ മുസ്ലിം സംഘടനകളും അപലപിച്ചതും കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതുമാണെന്നിരിക്കെ പോപ്പുലർ ഫ്രണ്ടിന്റെ കാർമികത്വത്തിൽ തട്ടിപ്പടച്ചുണ്ടാക്കിയ മുസ്ലിം ഐക്യവേദിയുടെ പ്രതിഷേധങ്ങൾ പ്രഹസനവും വിരോധാഭാസവുമാണന്ന്‌ എസ്‌ എസ്‌ എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവിച്ചു.
അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പ്രതിഷേധങ്ങൾക്ക്‌ ഇസ്ലാമിക ഭാഷ്യം നൽകുന്നത്‌ പ്രശ്നത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനെതിരെ സമുദായ സംഘടനകൾ ശക്തമായി പ്രതികരക്കണമെന്നും എസ്‌ എസ്‌ എഫ്‌ നേതാക്കൾ ആവശ്യപെട്ടു. സംസ്ഥാന പ്രസിഡണ്ട്‌ എൻ എം സാദിഖ്‌ സഖാഫി അധ്യക്ഷത വഹിച്ചു.

07/07/2010

1 comment:

ബഷീർ said...

സംഘടനകൾ ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കുകയും ഫലപ്രദമായ പ്രവർത്തനങ്ങൾ കൂടുതൽ ആർജ്ജവത്തോടെ തുടരുകയും വേണം.എല്ലാ ആശംസകളും

Related Posts with Thumbnails