
ന്യൂഡൽഹി: കാശ്മീർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കാൻ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി കാന്തപുരം എ പി.അബൂബക്കർ മുസ്ലിയാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തീവ്രവാദവും ഭീകരവാദവും എതിർക്കപ്പെടേണ്ടതാണെന്നും എന്നാൽ ഇതിന്റെ പേരിൽ കാശ്മീരിലെ നിരപരാധികളെ കൊല്ലുന്നത് ഒരു നിലക്കും നീതീകരിക്കാനാകില്ലെന്നും കാന്തപുരം കൂടിക്കാഴ്ചയിൽ പറഞ്ഞു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഓരോ കാശ്മീരിയിലും ഈ ബോധം സൃഷ്ടിക്കാനും ആത്മ വിശ്വാസമുണ്ടാക്കാനും മനഷ്യാ വകാശങ്ങൾ ധ്വംസിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നമുക്ക് കഴിയണം. ഭൂരിഭാഗം കാശ്മീരികളും ജീവിതമാഗ്രഹിക്കുന്നവരാണ്. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്ന് അവർക്കറിയാം. ഭീകരവാദികളെ തുരത്താനുള്ള സൈനിക നീക്കങ്ങൾ നിരപരാധികൾക്ക് നേരെയുള്ള അതിക്രമങ്ങളായി മാറരുത്. കാന്തപുരത്തോടൊപ്പം കൊമ്പം മുഹമ്മദ് മുസ്ലിയാർ, ഡോ. അബ്ദുൽ ഹകീം അഷരി, പ്രൊഫ. എൻ പി. മഹ്മൂദ് എന്നി വരും സന്നിഹ്തരായിരുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് നേതാക്കൾ കാശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുമായും ചർച്ച നടത്തി.
www.sirajnews.com
No comments:
Post a Comment