Monday, July 5, 2010

ഒരിക്കലും നീതീകരിക്കാനാവാത്ത നടപടി:എസ്‌ വൈ എസ്‌


കോഴിക്കോട്‌: തൊടുപുഴ ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട വിവാദത്തിലെ മുഖ്യപ്രതിയെ ആക്രമിച്ച നടപടി ഒരിക്കലും നീതീകരിക്കാനാവാത്തത്താണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം അഭിപ്രായപ്പെട്ടു. തിന്മയെ തിന്മകൊണ്ട്‌ നേരിടുന്നത്‌ ഒരിക്കലും ശരിയല്ല. ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട്‌ മതത്തെ അവഹേളിക്കുന്ന തരത്തിൽ ഈയിടെയുണ്ടായ നീക്കങ്ങൾ അപലപനീയമാണ്‌. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ട്‌ വരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. പക്ഷെ, ഇതിനു പകരം നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച്‌ നിയമം കൈയിലെടുക്കുന്നത്‌ കൂടുതൽ അരാജകത്വം വളർത്താനേ ഉപകരിക്കുകയുള്ളുവേന്ന്‌ യോഗം വിലയിരുത്തി.

അക്രമം ഇസ്ലാമിന്റെ വഴിയല്ല. തീവ്രവാദ നീക്കങ്ങൾ ഒന്നിനും പരിഹാരമായി മതം കാണുന്നില്ല. മറിച്ച്‌, മാനുഷികമൂല്യങ്ങൾക്ക്‌ നിരക്കാത്ത എല്ലാ പ്രവണതകളെയും നിരുപാധികം നിരാകരിക്കുന്ന നിലപാടാണ്‌ ഇസ്ലാമിന്റേത്‌. മതവികാരം വ്രണപ്പെടുത്തുംവിധം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന നീക്കങ്ങളിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ട്‌ ചേർന്ന എസ്‌ വൈ എസ്‌ നിർവാഹക സമിതി യോഗം ഉത്കണഠ രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം മുസ്ലിം വികാരം ചൂഷണം ചെയ്ത്‌ മുഖ്യധാരയിലേക്ക്‌ വരാനും മുസ്ലിംകളെ പ്രതിനിധാനം ചെയ്യാനും ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ഉത്കണഠയോടെ കാണണ മെന്നും യോഗം ആഹ്വാനം ചെയ്തിരുന്നു. സംഘടനയുടെ നിലപാട്‌ ശരിവെക്കും വിധമുള്ള ഹീനശ്രമങ്ങളാണ്‌ തൊടുപുഴയിൽ ഉണ്ടായത്‌. ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും സംയമനം പാലിക്കണമെന്നും സെക്രട്ടേറിയേറ്റ്‌ ആവശ്യപ്പെട്ടു.

പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുർ റഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, കെ കെ അഹ്മദ്‌ കുട്ടി മുസ്ലിയാർ, സി മുഹമ്മദ്‌ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, മുഹമ്മദ്‌ പറവൂർ പങ്കെടുത്തു.

05/07/2010

8 comments:

prachaarakan said...

തൊടുപുഴ ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട വിവാദത്തിലെ മുഖ്യപ്രതിയെ ആക്രമിച്ച നടപടി ഒരിക്കലും നീതീകരിക്കാനാവാത്തത്താണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം അഭിപ്രായപ്പെട്ടു

സുശീല്‍ കുമാര്‍ said...

ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് സാറിന്റെ കൈ മുസ്ലിം മത മൗലിക ഭ്രാന്തന്മാര്‍ വെട്ടിയെടുത്തിരിക്കുന്നു.
ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു.


പക്ഷേ ജോസഫ് സാറിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ദുരുദ്ദേശത്തൊടെയല്ല ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. ഇതിനെ യുക്തിവാദികല്‍ നടത്തുന്ന മതവിമര്‍ശനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം യുക്തിവാദികള്‍ കാര്യ കാരണ സഹിതവും യുക്തി ഭദ്രവും സഹിഷ്ണുതാപൂര്‍വ്വവുമായ മത വിമര്‍ശനങ്ങളേ നടത്താറുള്ളു. അതുതന്നെ എല്ലാ മതത്തെയും ഒരേപോലെ വിമര്‍ശിക്കുന്നരാണവര്‍. എന്നാല്‍ ഇവിടെ ഒരു മതാന്ധവിശ്വാസിയായ അധ്യാപകന്‍ മറ്റൊരു മതത്തെ കരിവാരി തേക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പറിനെ ഉപയോഗിച്ചു. ഇതു തെറ്റുതന്നെയാണ്‌. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ ബോധപൂര്‍വ്വം തേങ്ങയിടുന്ന പണിയായിപ്പോയിത്. ഇത് കുറച്ചേറെകാലമായി ഈ രണ്ടു മതങ്ങളും തമ്മില്‍ നടത്തിവരുന്ന മൂപ്പിളമ പ്രശ്നത്തിന്റെ തുടര്‍ച്ചയായി വേണം കാണാന്‍.


അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ്‌ ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.


ഇവിടെ അക്രമം കൊണ്ട് പ്രതികരിക്കുന്ന രീതി ഒരു ജനാധിപത്യ സമൂഹത്തിന്‌ ഒട്ടും ഭൂഷണമല്ല. അന്ധമായ മത ബോധം തന്നെയാണ്‌ ഈ മനോവികാരത്തിന്‌ കാരണമെന്നും അതിന്‌ മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന്‌ പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.


ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.


ഏതായാലും കണ്ണിന്‌ കണ്ണ്, പല്ലിന്‌ പല്ല്, എന്നതും കടന്ന് ചോദ്യപ്പേപ്പറിന്‌ കൈ എന്നിടം വരെയെത്തിയ മതമൗലികവാദികളെ നിലക്കുനിര്‍ത്താന്‍ ഉല്‍ബുദ്ധകേരളത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചേ തീരൂ. ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.

ബഷീർ said...

@ സുശീൽ

>അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌.<

താങ്കളെപ്പോലുള്ളവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് .അവരെയും ജനം തിരിച്ചറിയട്ടെ. സമധാനവും സൌഹൃദവും നില നിൽകേണ്ടത് നാടിന്റെ ആവശ്യം അതിനു ഇത്തരം ഗീബത്സിയൻ നുണ പ്രചാരണത്തെയും അവഗണിക്കുക.

സംഘടനാ പ്രസ്താവനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

സുശീല്‍ കുമാര്‍ said...

യുക്തിവാദികള്‍ കൊടുവാളെടുത്തു കൊടുത്തിട്ടാണോ, അതോ മതം നല്‍കുന്ന അപസ്മാര ബാധയില്‍ നിന്നാണോ മുസ്ലിം മത മൗലികവാദികള്‍ ഈ ക്രൂരത ചെയ്തത് എന്ന് സ്വബോധത്തോടെ പരിശോധിക്കാന്‍ തയ്യാറാകുക. അക്രമത്തിന്റെ കര്യത്തില്‍ സംഘ പരിവാറിന്റെ മൂത്ത സഹോദരാണ്‌ തങ്ങളെന്ന് ചിലര്‍ തെളിയിക്കുന്നു. തലക്കുള്ളിലെ കാന്‍സറിന്‍ നെറ്റിയില്‍ വിക്സു്‌ പുരട്ടിയിട്ട് കാര്യമില്ല സര്‍.

സുപ്രിയ said...

കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന ശിക്ഷ ശരീയത്ത് നിയമത്തിലുള്ളതുതന്നെയോ?

അതിന്റെ ധാര്‍മ്മികതയെക്കുറിച്ച് ഒരുവിശദീകരണം കിട്ടുമോ?


ഓഫ് ടോപ്പിക്കിനു ക്ഷമചോദിക്കുന്നു.

prachaarakan said...

@സുശീൽ കുമാർ,

സഹോദരാ,
ഇസ്‌ലാം അക്രമത്തെ പ്രോമൊട്ട് ചെയ്യുന്നില്ല. മുസ്‌ലിം നാമം പേറുന്നവർ അക്രമികളായാൽ അത് അവർക്ക് യഥാർത്ഥ മത വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്. ജോർജ്ജ് ബുഷ് ലോകത്ത് നടത്തിയ അക്രമങ്ങൾ അദ്ധേഹം ഒരു കൃസ്ത്യാനി ആയതിനാൽ കൃസ്തു മതം പറഞ്ഞിട്ടാണെന്ന് ആരെങ്കിലും പറയുമൊ ?

താങ്കൾ തെറ്റിദ്ധാരണക്കടിപ്പെട്ട് പറയുന്നതോ അല്ലെങ്കിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിയ്ക്കുന്നതോ ആയേ കരുതുന്നുള്ളൂ

@ സുപ്രിയ

സഹോദരീ,

ശരീ‌അത്ത് നിയമങ്ങളെകുറിച്ച് വിശദീകരിക്കാൻ ഞാൻ ഒരു പണ്ഡിതൻ അല്ല. പല തെറ്റിദ്ധാരണകളും മുസ്‌ലിംകൾക്കടക്കം ശരീഅത്ത് നിയമത്തെ പറ്റിയുണ്ടെന്ന് തോന്നുന്നു. വിശദമായി പിന്നെ പോസ്റ്റ് ചെയ്യാം അതിനെ പറ്റി അറിവുള്ളവരുമായി ചോദിച്ചറിഞ്ഞ ശേഷം മാത്രം

ഇവിടെ ഒരു ചെറിയ ആമുഖം വായിക്കൂ

സഹോദരൻ മുഹമ്മദ് കുട്ടി നിലമ്പൂരിന്റെ ബ്ലോഗിൽ നിന്ന്

There will be a judicial court to decide whether the accused person/convict is punishable or not. The verdict will be given only based on the proceedings of the Shariah court, which is based on evidence and proof. So, it is clear that Muslims are not allowed to handle law and order individually even in an Islamic state. Instead, it has to be done by the concerned authority of the state.

പോസ്റ്റ് മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക് ചെയ്താൽ മതി

mukthaRionism said...

അതെ,
ന്യായീകരിക്കാനാവില്ല.

ഒറ്റപ്പെടുത്തുക
ഈ ഇരുട്ടിന്റെ ശക്തികളെ..

prachaarakan said...

@മുഖ്‌താർ, നന്ദി


==========

പ്രിയ സഹോദരങ്ങളേ, ഒരു മത ദർശനവും പരസ്പരം കൊന്ന് കൊലവിളി നടത്താൻ പ്രേരിപ്പിക്കുന്നില്ല. ഉണ്ടെന്ന് പറയുന്നവർ മത ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്തവർ, മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ, അവർക്ക് ഇവിടെ സമാധാനം കെടുത്തുന്നു. നാളെ നിത്യനരകവും ക്ഷണിച്ചു വരുത്തുന്നു. ഒരു അനിഷ്ട സംഭവം ഉണ്ടാവുമ്പോൾ പ്രതികരണവുമായി വരുന്നവരിൽ അധികവും അതിൽ മുതലെടുപ്പ് നടത്തുന്നവരും ,ആ സംഭവം വെച്ച് ജനങ്ങളിൽ സ്പർദ വളർത്താൻ ശ്രമിക്കുന്നവരും, മത ദർശനങ്ങളെ ഇകൾത്താൻ പറ്റിയ അവസരമായി കാണുന്നവരുമാകുന്നത് ഖേദകരം തന്നെ.


ഇസ്‌ലാം എന്താണെന്ന് പഠിക്കാത്തവർ ഇസ്‌ലാമിനകത്ത് നിന്ന് കൊണ്ട്, ഇസ്‌ലാമിന്റെ പുറത്തെ ശത്രുക്കളെക്കാൾ വലിയ ഭീഷണി മുസ്‌ലിം സമൂഹത്തിനുണ്ടാക്കുന്നു.

അവർ മതം പഠിക്കട്ടെ എന്താണ് ഇസ്‌ലാം അനുശാസിക്കുന്നതെന്ന് പഠിക്കട്ടെ. പ്രിയ അമുസ്‌ലിം സഹോദരങ്ങളും തെറ്റിദ്ദരിക്കപ്പെടാൻ സാധ്യാതയേറെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടെ വിശദമായ ലേഖനങ്ങൾ ഇവിടെ വായിക്കാം..

മുസ്ലിം‌പാത്ത്.കോം തയ്യാറാക്കിയ ലേഖനങ്ങൾ

തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്‌. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്‌. അതിനാലാണ്‌ ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന്‌ കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്‌. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു.. തുടർന്ന് വായിക്കുക

Related Posts with Thumbnails