Wednesday, June 16, 2010

സാമൂഹിക ധ്രുവീകരണത്തിനുള്ള ഗൂഢനീക്കങ്ങൾ തിരിച്ചറിയണം: പി കെ പട്ടുവം



കാസർകോട്‌: സാമൂഹിക ധ്രുവീകരണത്തിലൂടെ നാടുകളിൽ സമാധാനഭംഗം വരുത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കാൻ സമാധാന കാംക്ഷികൾ തയ്യാറാകണമെന്ന്‌ സുന്നി വിദ്യാഭ്യാസ ബോർഡ്‌ സംസ്ഥാന പരീക്ഷാ ബോർഡ്‌ ചെയർമാൻ പി കെ അബൂബക്കർ മൗലവി അഭിപ്രായപ്പെട്ടു. ജില്ലാ സുന്നി സെന്ററിൽ നടന്ന എസ്‌ വൈ എസ്‌ ജില്ലാ സാരഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്ന സമകാലീന ലോകത്ത്‌ ഗ്രാമങ്ങളിൽ പോലും കൊച്ചുമാഫിയ സംഘങ്ങൾ വളർന്നുവരുന്ന സാഹചര്യമാണുള്ളത്‌. അകലങ്ങളിൽ വീഴുന്ന ചെറിയ തീപ്പൊരി പോലും നമ്മുടെ നാടിനെയൊന്നാകെ വിഴുങ്ങുന്ന രൂപത്തിൽ ജനങ്ങളുടെ മനസ്സുകൾ അകന്നുകൊണ്ടണ്ടിരിക്കുമ്പോൾ എസ്‌ വൈ എസ്‌ മുന്നോട്ടുവെക്കുന്ന സൗഹൃദഗ്രാമം പദ്ധതിക്ക്‌ പ്രസക്തി വർധിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. എസ്‌ വൈ എസ്‌ ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. ഓഫീസ്‌ ഭരണം, പൊതുഭരണം, മീഡിയ, റിലീഫ്‌ തുടങ്ങിയ ശേഷനുകളിൽ നടന്ന ക്ലാസുകളിൽ സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, പാത്തൂർ മുഹമ്മദ്‌ സഖാഫി, അശ്‌റഫ്‌ കരിപ്പൊടി നേതൃത്വം നൽകി. സമാപന പ്രാർഥനക്ക്‌ സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ നേതൃത്വം നൽകി. ഹമീദ്‌ മൗലവി ആലംപാടി, സി അബ്ദുല്ല ഹാജി ചിത്താരി, ബി കെ അബ്ദുല്ല ഹാജി, ബായാർ, അബ്ദുല്ല മുസ്ലിയാർ, റഫീഖ്‌ സഅദി, അമീറലി ചൂരി, ജലീൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു

. 15/06/2010

No comments:

Related Posts with Thumbnails