Saturday, June 19, 2010

മലപ്പുറത്തുകാരുടെ അതിരുവിട്ട ഫുട്‌ബോള്‍ ഭ്രാന്ത് അപകടകരം

മലപ്പുറം: മലപ്പുറത്തുകാരുടെ അതിരുവിട്ട ഫുട്‌ബോള്‍ ഭ്രാന്ത് അപകടകരമാണെന്നും യുവതലമുറ കൂടുതല്‍ ഉണര്‍ന്നു ചിന്തിക്കണമെന്നും എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി പ്രസ്താവിച്ചു. 'മലപ്പുറത്തുകാരുടെ കളിക്കമ്പം കാടു കയറുമ്പോള്‍' എന്ന വിഷയത്തില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാം കളിയേയും വിനോദത്തെയും അന്ധമായി എതിര്‍ക്കുന്നില്ല, മറിച്ച് സീമകള്‍ ലംഘിക്കരുതെന്നാണ് ഇസ്‌ലാമിന്റെ ആഹ്വാനം. കളി കാര്യമാകാനോ കാര്യം കളിയാകാനോ പാടില്ല. കൊള്ളക്കാരന്റെ വേഷത്തില്‍ ഇന്ത്യയിലെത്തി സര്‍വ്വതും കവര്‍ന്ന്‌കൊണ്ട് പോയവരാണ് ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളും. ഇവര്‍ക്കെതിരെ പടനയിച്ച ദേശാഭിമാനികളായ മമ്പുറം തങ്ങളുടെയും ആലി മുസ്‌ലിയാരുടെയും പിന്‍ഗാമികളായ മലപ്പുറത്തെ മാപ്പിളമാര്‍ ഇത്തരം പാശ്ചാത്യന്‍ രാജ്യങ്ങളുടെ പതാക നെഞ്ചിലേറ്റുന്ന കാഴ്ച വളരെ ഖേദകരമാണെന്നും ഇതിലേക്ക് വലിച്ചിഴക്കുന്നവരുടെ ഹിഡന്‍ അജണ്ട മലപ്പുറത്തുകാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

5 comments:

പ്രചാരകന്‍ said...

മലപ്പുറത്തുകാരുടെ അതിരുവിട്ട ഫുട്‌ബോള്‍ ഭ്രാന്ത് അപകടകരമാണെന്നും യുവതലമുറ കൂടുതല്‍ ഉണര്‍ന്നു ചിന്തിക്കണമെന്നും എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി പ്രസ്താവിച്ചു.

SimhaValan said...

മലപ്പുറത്ത് മുസ്ലിങ്ങള്‍ മാത്രമല്ലല്ലോ താമസം ..?
മുസ്ലിങ്ങലോടു പറയാനുള്ളത് മലപ്പുറത്തുള്ള മുഴുവന്‍ പേരെയും അഭിസംബോധന ചെയ്തു പറയുന്നത് അധാര്മികമല്ലേ
..?ആലോചിക്കുക

പ്രചാരകന്‍ said...

താങ്കളുടെ സംശയം ന്യായമാണ്. പക്ഷെ ഇവിടെ (മലപ്പുറത്ത് ഭൂരിപക്ഷം എന്ന നിലയിലും, ഇത്തരം നിലവിട്ട ആഘോഷങ്ങളിലും ഭൂരിപക്ഷം എന്ന നിലയിലും ) മലപ്പുറത്തുകാർ എന്ന സംബോധനയിലൂടെ മുഖ്യമായും ഉദ്ദേശിക്കുന്നത് മുസ്‌ലിം സമൂഹത്തെയാണ്. അത് ഈ വരികളിൽ നിന്നും വ്യക്തമാവുമെന്ന് കരുതുന്നു

>>കൊള്ളക്കാരന്റെ വേഷത്തില്‍ ഇന്ത്യയിലെത്തി സര്‍വ്വതും കവര്‍ന്ന്‌കൊണ്ട് പോയവരാണ് ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളും. ഇവര്‍ക്കെതിരെ പടനയിച്ച ദേശാഭിമാനികളായ മമ്പുറം തങ്ങളുടെയും ആലി മുസ്‌ലിയാരുടെയും പിന്‍ഗാമികളായ മലപ്പുറത്തെ മാപ്പിളമാര്‍ ഇത്തരം പാശ്ചാത്യന്‍ രാജ്യങ്ങളുടെ പതാക നെഞ്ചിലേറ്റുന്ന കാഴ്ച വളരെ ഖേദകരമാണെന്നും <<<<


ഇടപെടലിന് വളരെ നന്ദി

suraj::സൂരജ് said...

ഒരു രാജ്യത്തിന്റെ ഫുട്ബോള്‍ ടീമിനോടുള്ള ആരാധനയില്‍ അവരുടെ പതാക വീശുകയോ ടീഷര്‍ട്ടിലിടുകയോ ചെയ്യുന്നതിനെ അതിന്റെ അര്‍ത്ഥത്തില്‍ കണ്ടാല്പ്പോരേ ? കളികഴിയുമ്പോള്‍ അതിനെ അവിടെ വിടാനുള്ള മൂളയൊക്കെ ജനത്തിനുണ്ട്. അതിനെ ആ രാജ്യം ചരിത്രത്തില്‍ പ്രതിനിധീകരിച്ചതോ പ്രതിനിധീകരിക്കുന്നതോ ആയ നയങ്ങളുമായി കൂട്ടിക്കെട്ടി "അപകടകരം" എന്ന് വിശേഷിപ്പിക്കാനും ഭീകരവല്‍ക്കരിക്കാനും നിന്നാല്‍ ഇതെങ്ങോട്ടു പോകും ?

പാകിസ്ഥാന് നല്ലൊരുടീം നാളെയുണ്ടായാല്‍ അവരെയും കളിക്കമ്പക്കാര്‍ നെഞ്ചേറ്റും. എന്നുവച്ച് അവനെ ഐ.എസ്.ഐ ചാരനാക്കാന്‍ പറ്റ്വോ ?

പ്രചാരകന്‍ said...

@Suraj,

നിരുപദ്രവകരമായ ആരാധനയോ/ആദരവോ അല്ല ഇവിടെ വിഷയം. ആരാധന മൂത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളിലാണ് പ്രതികരണം. സ്പോർട്സ്മാൻ സ്പിരിറ്റോടെ നോക്കിക്കാണേണ്ട കാര്യവും ഈ പേക്കൂത്തുകളും തമ്മിൽ അജഗജാന്തരമുണ്ടെന്നാണ് വിലയിരുത്തുന്നത്. ഈ അന്തമായ ആരാധന ഫുട്ബോളിന്റെ വിഷയത്തിൽ മാത്രമല്ല സിനിമാതാരങ്ങൾക്ക് പിറകെയുള്ള ഫാൻസ് എന്ന പേരിൽ കാണിച്ച് കൂട്ടുന്ന പരിപാടികളിലും കാണാം
അതിനെ പ്രോത്സാഹിപ്പിക്കേണ്ടതല്ല എന്നാണ് പ്രചാരകനും കരുതുന്നത്നന്ദി

Related Posts with Thumbnails