Tuesday, May 4, 2010

ജമാഅത്തെ ഇസ്ലാമിയുടെ ജനകീയ മുന്നണി ജനങ്ങൾ തള്ളിക്കളയണം


മഞ്ചേരി: മത രാഷ്ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആസൂത്രിത ചുവടുവെപ്പാണ്‌ പുതിയ ജനകീയ മുന്നണികളെന്നും ജനം അത്‌ തള്ളിക്കളയണമെന്നും സമസ്തകേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ടും ഹികമിയ്യ സ്ഥാപനങ്ങളുടെ ജനറൽ സിക്രട്ടറിയുമായ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ പ്രസ്താവിച്ചു. മതരാഷ്ട്രീയ വാദികൾ അധികാരത്തിലേറുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ബാഹ്യമായി ജനാധി പത്യവും മതേതരത്വവും പറയുന്ന ജമാഅത്തെ ഇസ്ലാമി ഇവയത്രയും മതവിരുദ്ധാശയങ്ങളാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌. വളഞ്ഞ വഴിക്ക്‌ അധികാരത്തിലേറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ വരുന്ന ജനകീയ മുന്നണി. ജനങ്ങൾ ഈ ശ്രമങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തണം. പൊന്മള ആഹ്വാനം ചെയ്തു. ഹികമിയ്യ: വാർഷിക സമ്മേളത്തിൽ പ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സമ്മേളനം ചിത്രങ്ങൾ

www.ssfmalappuram.com


2 comments:

NILGIRIS said...

ഉസ്താതെ നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിഗാതമാകും എന്നത് കൊണ്ടല്ലേ നിങ്ങള്‍ ജമാ അതെ ഇസ്ലാമിയെ എതിര്കുന്നത് നിങ്ങള്‍ പാവപ്പെട്ട മനുഷ്യരെ ഇത്രയും കാലം സത്യം മറച്ചു വെച്ച് ചൂഷണം ചെയ്തു. ഇനിയും അത് തുടരാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്. കാലം മാറിയിരിക്കുന്നു മനുഷ്യ മനസ്സിന്‍റെ ചക്രവാളം കൂടുതല്‍ വികസിച്ചിരിക്കുന്നു. ചൂഷകരായ മുസ്ലിയാക്കന്മാരെ ഇനിയും ജനം വിശ്വസിക്കില്ല. ജനകീയ മുന്നണി ജനങ്ങളുടെ മുന്നണിയാണ് അതില്‍ എളിയ അംഗങ്ങള്‍ മാത്രമാണ് ജമാ അതെ ഇസ്ലാമി പ്രവര്‍ത്തകര്‍.

prachaarakan said...

@NILGIRIS,

ഇവിടെ താത്പര്യങ്ങളോ താത്കാലിക ലാഭമോ മുന്നിൽ വെച്ച് പ്രവർത്തിക്കുന്നവർ ആരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ജനങ്ങളിൽ നിന്ന് സത്യം മറച്ച് വെക്കുകയും അവരെ കബളിപ്പിക്കുകയും ചെയ്യുന്നവരെയും അവർ മനസിലാക്കിയിരിക്കുന്നു. ഇന്നലെ വരെ വോട്ടും ജനാധിപത്യവും ബഹുദൈവ ആരാധനയ്ക്ക് തുല്യമാണെന്നും അത് ഇന്നും എന്നും ശിർക്ക് ആണെന്ന് ചങ്ക് കാറി പ്രസംഗിക്കുകയും ചെയ്തിരുന്ന താങ്കളുടെ നേതാക്കൾ ഇന്ന് നിറം മാറിയതും രാഷ്ടീയ അധികാരം കൈക്കലാക്കാൻ നാടകം കളിക്കുന്നതും എല്ലാം ജനങ്ങൾക്കറിയാം. ആരാണെ ചൂഷകരെന്നു. മൌലവിമാർ പറയുന്നത് അപ്പടി വിഴുങ്ങി അവർക്കൊപ്പം കൊടി പിടിക്കാൻ നടക്കുന്ന പാവങ്ങൾ ഇതൊക്കെ അറിയാതെ പോവുകയാണെന്ന് മാത്രം..

Related Posts with Thumbnails