Monday, May 3, 2010

ചരിത്ര സംഗമത്തോടെ ഹികമിയ്യ സമ്മേളനം സമാപിച്ചു

മഞ്ചേരി ജാമിഅ ഹികമിയ്യ വാർഷിക സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തുന്നു

മഞ്ചേരി: ഒഴുകിയെത്തിയ ജനസഞ്ചയം സാക്ഷി. വൈജ്ഞാനിക പെരുമയുടെ നിറസാന്നിധ്യമായ മഞ്ചേരി ജാമിഅ ഹികമിയ്യ വാർഷിക മഹാസമ്മേളനം ചരിത്ര സംഗമമായി. മുഹമ്മദാബാദിനെ പൊതിഞ്ഞ വിശ്വാസി ഹൃദയങ്ങളിൽ പ്രാർത്ഥനാപുണ്യം പകർന്ന്‌ സമ്മേളനത്തിന്‌ കൊടിയിറങ്ങി. പാരമ്പര്യത്തിന്റേയും സത്യത്തിന്റെയും കൈവഴികളിലൂടെ പുതുതലമുറയെ വഴിനടത്തുന്ന പണ്ഡിത കലാലയ മുറ്റത്തേക്ക്‌ ധർമ്മ സന്ദേശ വാഹകരുടെ നിലക്കാത്ത പ്രവാഹം തന്നെയായിരുന്നു. സമാപന ദിവസമായ ഇന്നലെ ഉച്ചതൊട്ടെ നഗരിയിലേക്ക്‌ പ്രവർത്തകരെത്തിത്തുടങ്ങി. വൈകുന്നേരത്തോടെ മുഹമ്മദാബാദ്‌ നിറഞ്ഞുകവിഞ്ഞു. സമാപനസമ്മേളനം തുടങ്ങുമ്പോഴേക്കും നഗരി റോഡിലേക്ക്‌ പരന്നിരുന്നു. പൊതുസമ്മേളനം സഊദി അറേബ്യയിലെ ചെംബർ ഓഫ്‌ കൊമേഴ്സ്‌ അഡ്വൈസർ ഡോ. വാസിൽ അഹമ്മദ്‌ അൽകാമിലി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. യൂസുഫുൽ ബുഖാരി വൈലത്തൂർ പ്രാർത്ഥന നടത്തി. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. എംഎ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ സന്ദേശം സദസ്സിൽ വായിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ പ്രഖ്യാപന പ്രസംഗം നടത്തി. സയ്യിദ്‌ അബ്ദുൽഖാദിർ മഷ്ഹൂർ റിയാദ്‌, റാഷിദ്‌ അഹമ്മദ്‌ ഇബ്‌റാഹിം അൽ നഖ്‌വി യുഎഇ, അബ്ദുല്ല മുഹമ്മദ്‌ അബ്ദുല്ല സാനി യുഎഇ, അബ്ദുല്ല റാഷ്ദ്‌ അബ്ദുല്ല അൽ മദനി, ഇ.സുലൈമാൻ മുസ്ലിയാർ, പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പ്രൊഫ. കെഎംഎ റഹീം പ്രസംഗിച്ചു. തുടർന്ന്‌ ദുആ സമ്മേളനത്തിൽ സയ്യിദ്‌ യൂസുഫുൽ ബുഖാരി വൈലത്തൂർ, സയ്യിദ്‌ അഹ്മദ്‌ ഹുസൈൻ തങ്ങൾ പയ്യനാട്‌, സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ മലേഷ്യ, സയ്യിദ്‌ അഹ്മദ്‌ ശിഹാബ്‌ തങ്ങൾ തിരൂർക്കാട്‌, സയ്യിദ്‌ പികെഎസ്‌ തങ്ങൾ തലപ്പാറ, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങൾ ചെരക്കാപറമ്പ്‌, വിപി ആറ്റക്കോയ തങ്ങൾ മമ്പുറം, കോട്ടൂർ കുഞ്ഞമ്പു മുസ്ലിയാർ, നെല്ലിക്കുത്ത്‌ ഇസ്മഈൽ മുസ്ലിയാർ, തരുവണ അബ്ദുല്ല മുസ്ലിയാർ, പിഎ ഹൈദ്രൂസ്‌ മുസ്ലിയാർ കൊല്ലം, ഒകെ അബ്ദുസ്സലാം മുസ്ലിയാർ, താനാളൂർ അബ്ദു മുസ്ലിയാർ, കുട്ടി ഹസ്സൻ മുസ്ലിയാർ ചെങ്കുവട്ടി, പിടി അബ്ദുൽ ഖാദിർ മുസ്ലിയാർ ബേപ്പൂർ, ഒകെ മൂസാൻ കുട്ടി മുസ്ലിയാർ സംബന്ധിച്ചു. സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സമാപന പ്രാർത്ഥന നടത്തി.

03/05/2010

more picture


news www.ssfmalappuram.com

No comments:

Related Posts with Thumbnails