Friday, April 23, 2010

പ്രവാസികളെ ഇന്ത്യക്കാരായി അംഗീകരിക്കണം: കാന്തപുരം

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസിൽ പ്രവാസികളെ ഉൾപ്പെടുത്താത്തത്‌ ഖേദകരമാണെന്ന്‌ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ദുബൈ മർകസ്‌ ഓഫീസ്‌ ഉദ്ഘാടന വേളയിൽ വാർത്താലേഖകരോടു സംസാരിക്കുകയായിരന്നു അദ്ദേഹം. പ്രവാസികളെ സെൻസസിൽ ഉൾപ്പെടുത്തുന്നതിൽ പ്രയാസമുണെ​‍്ടന്നാണ്‌ അറിയുന്നത്‌. പ്രയാസങ്ങൾ പരിഹരിച്ച്‌ ഇന്ത്യക്കാരെ ഇന്ത്യക്കാരായി അംഗീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

1978 മുതൽ മത ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസ രംഗത്ത്‌ പ്രവത്തിച്ചു വരുന്ന മർകസിൽ നിന്ന്‌ 33 വർഷത്തിനിടയിൽ 30,000ത്തിലധികം പേർ വിവിധ കോഴ്സുകൾ കരസ്ഥമാക്കി. അതിൽ 7,000 പണ്ഡിതന്മാർ, 8,000അനാഥ-അഗതികൾ ഉൾപ്പെടുന്നു. മത ഭൗതിക-സാങ്കേതിക രംഗത്ത്‌ നേട്ടം കൈവരിച്ച ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു-അദ്ദേഹം വ്യക്തമാക്കി. ഏകദേശം 25 വർഷത്തിലധികമായി മർക്കസു സഖാഫത്തി സുന്നിയ്യ യുഎഇയിൽ പ്രവർത്തിക്കുന്നു. ദുബായിൽ അംഗീകാരം ലഭിച്ചിട്ട്​‍്‌ 20 വർഷമായി. ഇത്രയും കാലം ചെറിയ ഓഫീസിലായിരുന്നു പ്രവർത്തിച്ചിരുന്നത്‌. ദുബായിൽ മർക്കസിന്റെ കീഴിൽ മതം പഠിപ്പിക്കാനും, ഇംഗ്ളീഷ്‌, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകൾ പഠിപ്പിക്കാനും പരിശീലകർ ഉണ്ട്‌. അതെല്ലാം ഇവിടുത്തെ ഔഖാഫ്‌ (മതകാര്യ വകുപ്പ്‌) പരിശോധിച്ച്‌ അംഗീകരിച്ചവരാണ്‌. ജനങ്ങളെ സന്മാർഗത്തിലേക്ക്‌ നയിക്കുക എന്ന ലക്ഷ്യം വെച്ചു പ്രവർത്തിക്കും എന്നതുകൊണ്ടാണ്‌ അംഗീകാരം ലഭിച്ചതെന്ന്‌ കാന്തപുരം വിശദമാക്കി.

22/04/2010
www.ssfmalappuram.com

2 comments:

prachaarakan said...

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസിൽ പ്രവാസികളെ ഉൾപ്പെടുത്താത്തത്‌ ഖേദകരമാണെന്ന്‌ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ദുബൈ മർകസ്‌ ഓഫീസ്‌ ഉദ്ഘാടന വേളയിൽ വാർത്താലേഖകരോടു സംസാരിക്കുകയായിരന്നു അദ്ദേഹം. പ്രവാസികളെ സെൻസസിൽ ഉൾപ്പെടുത്തുന്നതിൽ പ്രയാസമുണെ​‍്ടന്നാണ്‌ അറിയുന്നത്‌. പ്രയാസങ്ങൾ പരിഹരിച്ച്‌ ഇന്ത്യക്കാരെ ഇന്ത്യക്കാരായി അംഗീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ബഷീർ said...

പ്രവാസികളുടെ പൈസ മതി അവരുടെ വോട്ട് ആർക്ക് വേണം !! ആകാശത്തും ഭൂമിയിലും കൊള്ളയടിക്കപ്പെടാൻ ഒരു വിഭാഗമായി ഗൾഫ് പ്രവാസി മലയാളികൾ മാറിയിരിക്കുന്നു.

Related Posts with Thumbnails