Sunday, April 25, 2010

212 ദിവസം കൊണ്ട്‌ ഖുർആൻ മന:പാഠമാക്കിയ 12 വയസ്സുകാരൻ


മലപ്പുറം: 212 ദിവസം കൊണ്ട്‌ വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ മഅ​‍്ദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ്‌ വിദ്യാർത്ഥി 12 വയസ്സുകാരൻ മുഹമ്മദ്‌ നസീം ശ്രദ്ധേയനാകുന്നു. കഴിഞ്ഞ ജൂലൈയിലാണ്‌ നസീം പഠനമാരംഭിച്ചതു. സാധാരണ ഗതിയിൽ ശരാശരി 750 പ്രവർത്തി ദിവസങ്ങളെങ്കിലും വേണ്ടിടത്ത്‌ വെറും 212 ദിവസങ്ങളെക്കൊണ്ട്‌ വിശുദ്ധ ഖൂർആൻ 30 ഭാഗങ്ങളും ഭംഗിയായി പാരായണം ചെയ്യാനാവുന്നുണ്ട.​‍്‌ മൂന്നു വർഷത്ത നിരന്തര കോച്ചിംഗിലൂടെയാണ്‌ ശരാശരി വിദ്യാർത്ഥികൾ ഖുർആൻ മന:പാഠമാക്കുന്നത്‌. ഇതോടൊപ്പം മറ്റു പഠനങ്ങളുണ്ടാവില്ല. എന്നാൽ സ്കൂൾ വിദ്യഭ്യാസവും ചേർത്തുള്ള പഠനരീതിയാണ്‌ മഅ​‍്ദിൻ ഖുർആൻ കോളേജ്ജിലേത്‌. മഅ​‍്ദിൻ ഹയർ സെക്കണ്ടറിയിലെ ഏഴാം തരം വിദ്യാർത്ഥികൂടിയാണ്‌ മുഹമ്മദ്‌ നസീം.

ദിവസം ഒരു പേജ്‌ എന്നരീതിയിലാണ്‌ കോളേജിലെ കുട്ടികൾ മന:പാഠമാക്കുന്നത്‌. എന്നാൽ നസീം പ്രത്കം താൽപര്യമെടുത്ത്‌ കൂടുതൽ ഭാഗങ്ങൾ പഠിക്കുകയായിരുന്നുവേന്ന്‌ തഹ്ഫീളുൽ ഖുർആൻ കോളേജ്ജ്‌ പ്രിൻസിപ്പൽ സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി പറഞ്ഞു.

എടക്കര സ്വദേശിയായ നസീം സുന്നി യുവജന സംഘം ജില്ലാ ഉപാധ്യക്ഷനും ഗ്രന്ഥകാരനും പണ്ഢിതനുമായ അലവിക്കുട്ടി ഫൈസിയുടെ മകനാണ്‌. 25ന്‌ (ഞായർ) വൈകീട്ട്‌ ഏഴുമണിക്ക്‌ സ്വലാത്ത്‌ നഗർ ഗ്രാന്റ്‌ മസ്ജിദിൽ നടക്കുന്ന ചടങ്ങിൽ നസീമിന്‌ പ്രത്യേക ആദരം നൽകും. സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, അലവി സഖാഫി കൊളത്തൂർ, സി. കെ മുഹമ്മദ്‌ ബാഖവി തുടങ്ങിയവർ സംബന്ധിക്കും.

24/04/2010
www.ssfmalappuram.com

No comments:

Related Posts with Thumbnails