Sunday, April 25, 2010

അൽമഖർ കുടിവെള്ള പദ്ധതി 20 സ്ഥലങ്ങളിൽ

തളിപ്പറമ്പ്‌: സുന്നി കൈരളിയുടെ നായകരും ആദർശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരും മുഴുവൻ സമയം പങ്കെടുത്ത്‌ ദാറുൽ അമാന്റെ തിരുമുറ്റത്ത്‌ ധന്യത തീർത്ത്‌ ചരിത്രമായി മാറിയ അൽഖമർ സമ്മേളനത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട്‌ മഖർ സാരഥികളും സുന്നി പ്രവർത്തകരും ഇനി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്ക്‌ .രണ്ടു പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളാൽ മറ്റുള്ളവർക്ക്‌ മതൃകയായ അൽമഖറിന്റെ ഇരുപതാം വാർഷിക സമ്മേളന ഉപഹാരമായി 20 സ്ഥലങ്ങളിൽ കുടിവെള്ള വിതരണ പദ്ധതിക്ക്‌ തുടക്കമാവും. കടുത്ത വേനലിൽ കുടിവെള്ളത്തിന്ന്‌ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക്‌ ആശ്വാസമെന്നോണം ഇരുപതോളം പൊതുകിണറുകൾ കുഴിച്ചുകൊണ്ടാണ്‌ മഖർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിക്കുന്നത്‌.

ഒപ്പം പിലാത്തറ ചുമടുതാങ്ങിയിൽ ആരംഭിക്കുന്ന വികലാംഗ സ്കൂൾ സമുഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട അവശർക്ക്‌ ഒരനുഗ്രഹമാകും. മഖർ സമ്മേളനത്തിന്റെ ഔപചാരികമായ പരിപാടികളിലൊന്നായി ആഭ്യന്തരമന്ത്രി ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത്‌ സജീവ സംഭാവനകളാൽ മുന്നിട്ടുനിൽക്കുന്ന മഖറിൽ നിന്നും പുതുതായാരംഭിക്കുന്ന വികലാംഗ സ്കൂൾ സമുഹത്തിന്ന്‌ മറ്റൊരു നേട്ടമാകും.

1 comment:

prachaarakan said...

അൽമഖറിന്റെ ഇരുപതാം വാർഷിക സമ്മേളന ഉപഹാരമായി 20 സ്ഥലങ്ങളിൽ കുടിവെള്ള വിതരണ പദ്ധതിക്ക്‌ തുടക്കമാവും.

Related Posts with Thumbnails