തൃശൂർ: ഒരു വർഷത്തിനകം നൂറ് മഹല്ലുകൾ മദ്യവിമുക്ത മഹല്ലുകളായി പ്രഖ്യാപിക്കുമെന്ന് തൃശൂർ ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരുകാലത്ത് ഹരിയാനയും പഞ്ചാബുമാണ് മദ്യ വിപണിയിൽ മുൻപന്തിയിലായിരുന്നതെങ്കിൽ ഇപ്പോൾ കേരളമാണ് മുൻപന്തിയിൽ. മദ്യമാണ് മനുഷ്യനെ എല്ലാ തിൻമകളിലേക്കും നയിക്കുന്നത്. നമ്മുടെ സംസ്ഥാന സർക്കരിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ബീവറേജ് കോർപറേഷനിൽ നിന്നാണ് ലഭിക്കുന്നത്. വർദ്ധിച്ചുവരുന്ന ഈ മദ്യപാനത്തിനെതിരെ തൃശൂർ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യഘട്ടത്തിൽ 100 മദ്യ വിമുക്ത മഹല്ലുകൾ സൃഷ്ടിക്കാനാണ് തയ്യാറെടുക്കുന്നത്. വ്യക്തിഗത ബോധവത്കരണം, കുടുബ സദസ്സുകൾ, കൊളാഷ് പ്രദർശനം, സ്പിരിച്വൽ മീറ്റുകൾതുടങ്ങിയവയാണ് ലക്ഷ്യനിർവഹണ മാർഗങ്ങളായി സ്വീകരിക്കും. സാംസ്കാരിക നായകരുടെ കൂട്ടായ്മകളൊരുക്കിയും സിമ്പോസിയങ്ങൾ, ലഹരി വിരുദ്ധ പ്രകടനങ്ങൾ എന്നിവ ഒരുക്കി നിയമ വിധേയ ചേർത്തുനിൽപ്പിലൂടെ ലഹരി വിൽപന കേന്ദ്രങ്ങൾക്കെതിരെ പ്രവർത്തികുമെന്നും ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് സംയുക്ത മഹല്ല് ജമാഅത്തിന്റേയും ജില്ലാ മഹല്ല് അസോസിയേഷന്റേയും കീഴിൽ 500 അംഗ സന്നദ്ധ സംഘത്തെ ലഹരി വിരുദ്ധ സ്ക്വാഡായി പരിശീലിപ്പിച്ചെടുക്കുമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.
കൂടുമ്പോൾ ഇമ്പം ഉണ്ടാകേണ്ടിയിരുന്ന കുടുംബം ഇന്ന്് മന:സമാധാനമോ പരസ്പര വിശ്വാസമോ ഇല്ലാത്ത ഒരു വലിയ പ്രശ്ന ബാധിത മേഖലയായി രൂപപ്പെട്ടു വരികായാണ്. ആയുസിന്റെ വലിയൊരു ഭാഗം കോടതികളിലും പോലീസ് സ്റ്റേഷനുകളിലുമായി ചിലവഴിച്ച് ഒടുവിൽ ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ ശരണം പ്രാപിക്കുന്നവർ ഇന്ന് സമൂഹത്തിൽ ധാരാളമാണ്. അതിനാൽ വിവാഹം, വിവാഹമോചനം, അനന്തരാവകാശ സ്വത്തു വിഭജനം തുടങ്ങിയ പലകാര്യങ്ങളിലും ഉണ്ടാവുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സംയുക്ത മഹല്ല് 'മസ്ലഹത്ത് കൗൺസിൽ' രൂപവത്കരിക്കുമെന്നും ഖലീൽ തങ്ങൾ വ്യക്തമാക്കി. ഭിന്നതകൾ സങ്കീർണമാകാതിരിക്കാൻ നിയമ വിധേയമായി ഇടപെടുന്ന കൗൺസിൽ നിയമ പാലർക്കും കോടതികൾക്കും ആശ്വാസമായിരിക്കുമെന്നും തങ്ങൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ സംയുക്തമഹല്ല് ജമാഅത്ത് പ്രസി. താഴപ്ര മുഹ്യിദ്ദേീൻ കുട്ടി മുസ്ലിയാർ, ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷൻ പ്രസി. അബ്ദുഹാജി, ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ജന. സെക്ര. അഡ്വ. പി യു അലി, എസ് വൈ എസ് ജില്ലാ പ്രസി. പി കെ ബാവ ദാരിമി, പബ്ലിക് റിലേഷൻ സെക്ര. അഷറഫ് ഒളരി എന്നിവരും പങ്കെടുത്തു.
07/04/2010

3 comments:
ഒരു വർഷത്തിനകം നൂറ് മഹല്ലുകൾ മദ്യവിമുക്ത മഹല്ലുകളായി പ്രഖ്യാപിക്കുമെന്ന് തൃശൂർ ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉജ്ജ്വലമായ തീരുമാനം...!! വ്യക്തമായ ആസുത്രണവും സമയബന്ധിതമായ പ്രവര്ത്തനവുമുണ്ടെങ്കില് ഈ നേട്ടം കൈവരിക്കാവുന്നതേ ഉള്ളൂ. ഓരോ മഹല്ല് നേതൃത്വവും ഒരുങ്ങിപ്പുറപ്പെടുകയാണെങ്കില്, ചുരുങ്ങിയ പക്ഷം മുസ്ലിം ചെറുപ്പക്കാരിലെ (എല്ലാ ചെറുപ്പക്കാരും മദ്യപാനികളാണ് എന്നല്ല..) മദ്യപാനശീലമെങ്കിലും മാറ്റിയെടുക്കാനാകും. ഇതു പോലെ എല്ലാവരും ഒന്ന് ഒത്തുപിടിക്കുകയാണെകില്, കേരളത്തെ മുഴുവന് മദ്യവിമുക്തമാക്കാം എന്നത് വെറുമൊരു സ്വപ്നമായി അവശേഷിക്കില്ല. എല്ലാ വിധ ഭാവുകങ്ങളും പ്രാര്ഥനയും നേരുന്നു.
മദ്യം വിതക്കുന്ന വിപത്തുകൾ തിരിച്ചറിയുക. കുടുംബവും സമൂഹവും രാജ്യവും ഇന്ന് മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും പിടിയിലമർന്നിരിക്കുന്നു. യുവത്വം ലഹരിയിൽ മയങ്ങുകയാണ്. ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കട്ടെ.
ഇത് ഒരു വലിയ ദൌത്യം തന്നെയായിരിക്കും. കാലിടറാതെ മുന്നേറാൻ നാഥൻ അനുഗ്രഹിക്കട്ടെ.
പ്രാർത്ഥനയോടെ
Post a Comment