Thursday, April 8, 2010

ശൈഖ്അഫീഫുദ്ധീന്‍ ജീലാനി ഇന്ന് സ്വലാത്ത്‌നഗറില്‍



മലപ്പുറം: മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ ഇന്ന് ഏപ്രിൽ 8 ന് വ്യാഴം സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി ആണ്ടിലും സ്വലാത്ത് മജ്‌ലിസിലും തിരുനബിയുടെ 34ാമത്തെയും മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പത്തൊന്‍പതാമത്തെയും പേരമകനായ ബഗ്‌ദാദിദില്‍ നിന്നുള്ള ശൈഖ് അഫീഫുദ്ധീന്‍ ജീലാനി സംബന്ധിക്കും.


മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ജീലാനി ഇന്റര്‍നാഷനല്‍ സ്ഥാപകന്‍, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ വന്‍കരകളില്‍ മുസ്‌ലിം വേദികളിലെ സ്ഥിരം ക്ഷണിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് അഫീഫുദ്ധീന്‍ ജീലാനി. മുസ്‌ലിം മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെട്ടത് അഫീഫുദ്ധീന്‍ ജീലാനിയുടെ പിതാമഹനും മുസ്‌ലിം സമൂഹത്തിനിടയില്‍ ഏറെ വേരോട്ടമുള്ള ഖാദിരിയ്യ ത്വരീഖത്തിന്റെ ഗുരുവുമായ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പേരിലാണ്. തന്റെ പിതാമഹന്റെ ഉറൂസില്‍ സംബന്ധിക്കുന്നതിന് മാത്രമായി ആദ്യമായാണ് ലോകപ്രശസ്ത ആത്മീയ വ്യക്തിത്വമായ അദ്ദേഹം രാജ്യത്തെത്തുന്നത്.

സ്വലാത്ത് നഗറില്‍ മഗ്‌രിബ് നിസ്‌കാരത്തോടെ ആരംഭിക്കുന്ന സ്വലാത്തിനും ജീലാനി അനുസ്മരണ വേദിയിക്കും അഫീഫുദ്ധീന്‍ ജീലാനി നേതൃത്വം നല്‍കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തും. മുഹ്‌യിദ്ദീന്‍ മൗലിദ്, സ്വലാത്ത്, തഹ്‌ലീല്‍, ദൂആ എന്നിവയുള്‍ക്കൊള്ളുന്ന പരിപാടിയില്‍ നൂറുകണക്കിന് സയ്യിദുമാരുടെയും പണ്ഡിതന്മാരുടെയും സാനിധ്യമുണ്ടാകും. കൂടാതെ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡോ.ബഷീര്‍ സ്വാലിഹി, മുഹമ്മദ് അബ്ദുല്‍ ഗഫാര്‍, അന്‍വര്‍ ശിബ്‌ലി (സിംഗപ്പൂര്‍) തുടങ്ങിയ വിദേശ പ്രതിനിധികളും സംബന്ധിക്കും. ചടങ്ങിനായി സ്വലാത്ത് നഗറില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

http://www.sunnionlineclassrom.com/സൈറ്റിലൂടെ പരിപാടികള്‍ തത്സമയം വീക്ഷിക്കാവുന്നതാണ്.






കേരള മലബാർ ഇസ്‌ലാമിക് ക്ലാസ് റൂം

No comments:

Related Posts with Thumbnails