കാരികുളം: സമൂഹത്തിന്റെയും സമുദായത്തിന്റേയും ഉന്നമനത്തിനുവേണ്ടി യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് തൃശൂർ ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പ്രസ്താവിച്ചു. കാരികുളം ജുമാമസ്ജിദിൽ നടക്കുന്ന മാസാന്ത ഖുത്വുബിയ്യത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രാർഥനാ സമ്മേളനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു ഖലീൽ തങ്ങൾ. യുവാക്കളുടെ ബുദ്ധിയും ചിന്താശക്തിയും നശിപ്പിക്കുന്ന മദ്യവും മയക്കുമരുന്നും ഭീകരമാം വിധത്തിൽ സമൂഹത്തിൽ കടന്നു കയറുകയാണ്. ഇതിനെതിരെ യുവാക്കളും വിദ്യാർഥികളും സന്ധിയില്ലാ സമരത്തിൽ ഏർപ്പെടണം. മദ്യക്കോള സംസ്ഥാനത്ത് വ്യാപകമായി വിതരണം നടത്താനുള്ള നീക്കത്തിൽ നിന്ന് അധികാരികൾ പിന്മാറണമെന്നും ഖലീൽ തങ്ങൾ ആവശ്യപ്പെട്ടു. സമ്മേളനം സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ലയുടേയും മഹല്ലിന്റേയും ഖാസിയായി ചുമതലയേറ്റെടുത്തതിനുശേഷം ആദ്യമായി മഹല്ലിൽ എത്തിയ ഖലീൽ തങ്ങളെ സുന്നി സംഘടനകൾ ഉപഹാരം നൽകി ആദരിച്ചു. എസ്‌എസ്‌എഫ് യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം സിഎ അസ്ലം മുസ്ലിയാരും എസ്‌വൈഎസ് യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം വി.കോമുകുട്ടി ഹാജിയും തങ്ങൾക്ക് സമ്മാനിച്ചു.
www.ssfmalappuram.com
www.ssfmalappuram.com
Minshad Poonkuzhi
No comments:
Post a Comment