മലപ്പുറം: രാഷ്ടീയ അജണ്ടകൾ നടപ്പിലാക്കാൻ മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഖേദകരമാണെന്നും രാഷ്ടീയത്തിന്റെ പേരിൽ മതസ്ഥാപനങ്ങളിൽ സംഘർഷം സൃഷ്ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും എസ്‌വൈഎസ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിലെ ഉണ്യാലിൽ സംഘർഷം സൃഷ്ടിച്ച് മതസ്ഥാപനം കൈയേറാൻ ശ്രമിക്കുന്നത് ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. വിവാദങ്ങളിൽ പ്രസ്ഥാനത്തെ വലിച്ചിഴക്കുന്നത് ഖേദകരമാണ്. മഹല്ലിലെ ഐക്യത്തിനും ജനങ്ങളുടെ സമാധാനപൂർണമായ സ്വൈര ജീവിത്തിനും ബന്ധപ്പെട്ടവർ വഴിയൊരുക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പികെ എം സഖാഫി അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സിപി സൈതലവി മാസ്റ്റർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പിഎം മുസ്തഫ മാസ്റ്റർ കോഡൂർ, വടശ്ശേരി ഹസൻ മുസ്ലിയാർ, അലവി സഖാഫി കൊളത്തൂർ, കെടി ത്വാഹിർ സഖാഫി, എ മുഹമ്മദ് പറവൂർ, ടി അലവി പുതുപറമ്പ് സംബന്ധിച്ചു.

16/03/2010
Report : Umer Perinthattiri
No comments:
Post a Comment