കോഴിക്കോട്: നിയമ നിർമാണ സഭകളിൽ സംവരണമേർപ്പെടുത്തുന്നത് കൊണ്ട് മാത്രം സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിൽ മദ്‌ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ സംരക്ഷണത്തിന്റെയും സ്വാതന്ത്യത്തിന്റെയും നിയമ നിർദ്ദേശങ്ങളും അഹ്വാനങ്ങളും വനരോദനങ്ങളായി പരിണമിക്കുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികളാണ് സ്ത്രീ സമൂഹം ഇന്ന് നേരിടുന്നത്. കുടുംബ ജീവിതത്തിലും അവൾ പരീക്ഷണ വിധേയയാണ്. സ്ത്രീ സ്വാതന്ത്രത്തിന് വേണ്ടി രംഗത്തിറങ്ങുന്നവരും നിയമ നിർമാണ സഭകളിൽ ബിൽ അവതരിപ്പിച്ച് സ്ത്രീ പക്ഷത്തിനൊപ്പം നിൽക്കാൻ പാടുപെടുന്നവരും സ്ത്രീകളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ നിരവധി മുന്നേറ്റങ്ങൾ നടന്നെങ്കിലും സ്ത്രീ അവകാശ സംരക്ഷണത്തിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നതാണ് നേര്.
സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ളത്, കൽപ്പിച്ചുകൊടുക്കുന്നതും നിർമിച്ചെടുക്കുന്നതുമായ നിയമങ്ങളല്ല. മറിച്ച് മൂല്യബോധത്തിലൂന്നിയ സന്ദേശങ്ങളും വ്യവസ്ഥകളുമാണ്. മനുഷ്യ നിർമിതമായ നിയമങ്ങൾ ആത്യന്തിക പ്രയോജനം വരുത്തില്ലെന്നും വിജയപ്രദമാകില്ലെന്നും സിദ്ധാന്തിക്കുകയാണ് ഇസ്ലാം ചെയ്തിരിക്കുന്നത്. പോരാടിയും സമ്മർദം ചെലുത്തിയും സംവരണ ബിൽ പാസ്സാക്കിയെടുത്തതിൽ അഭിമാനം തൂകുന്ന സ്ത്രീ പക്ഷ വാദികൾ പക്ഷേ, തങ്ങൽ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളിൽ ഖിന്നരാണ്- കാന്തപുരം പറഞ്ഞു.

12/03/10
sirajnews
No comments:
Post a Comment