Tuesday, March 9, 2010

ഖാസിയുടെ മരണം; ക്രൈംബ്രാഞ്ച്‌ അന്വേഷണം പര്യാപ്തമല്ല

ദുബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജാമിഅ: സഅദിയ്യ: അറബിയ്യ യുടെ മുൻ പ്രിൻസിപ്പാളും ഗോള ശാസ്ത്ര വിദഗ്ദനും മംഗലാപുരം അടക്കം അമ്പതോളം മഹല്ലിന്റെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട്‌ ചിലർ നടത്തുന്ന ദുശ്പ്രചരണങ്ങൾ ഖേദകരവും മഹാനയ ഒരു പണ്ഡിതനോട്‌ ചെയ്യുന്ന അപരാധവുമാണെന്ന്‌ ദേര സഅദിയ്യ ഓഡിറ്റോറിയത്തിൽ ചേർന്ന ദുബായിലെ കാസർഗോഡ്‌ ജില്ലാ എസ്‌.എസ്‌.എഫ്‌ പ്രവർത്തകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. മുൻവിധിയോടെയുള്ള ചിലരുടെ പ്രഖ്യാപനങ്ങൾ അപകടകരമാണെന്നും വ്യക്തമായ തെളിവില്ലാതെ ആരിലേക്കും വിരൽ ചൂണ്ടരുതെന്നും അങ്ങനെയുണ്ടായാൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ഇടവരുമെന്നും പ്രമേയം ഓർമ്മിപ്പിച്ചു. അന്വേഷണ പരിധി കേരളത്തിന്‌ പുറത്ത്‌ കർണ്ണാടകവും പെടുന്നതിനാൽ കേരളത്തിലെ ഏത്‌ ഏജൻസി അന്വേഷിച്ചാലും അത്‌ പര്യപ്തമാവില്ലെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട്‌ തന്നെ അന്വേഷിപ്പിക്കാൻ സംസ്ഥാന സർക്കാറും ജനപ്രതിനിധികളും സമ്മർദ്ദം ചെലുത്തണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. അമീർ ഹസ്സൻ കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. എം.ടി.പി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. സുബൈർ കൂവത്തൊട്ടി പ്രമേയം അവതരിപ്പിച്ചു.

08/03/2010
സുബൈർ കൂവത്തൊട്ടി

No comments:

Related Posts with Thumbnails