മനാമ: വായ്പാ രംഗത്തെ ഉദാരവത്കരണവും ക്രഡിറ്റ് കാർഡ് വിതരണത്തിലെ കെടുകാര്യസ്ഥതയും അനർഹരും അനാവശ്യക്കാരുമായ ഗുണഭോക്താക്കൾ ഇത് ദുരുപയോഗപ്പെടുത്തി പലിശക്കെണിയിൽ പെട്ട് പാപ്പരാവുകയും ചെയ്തത്താണ് ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ബശീർ ഫൈസി വെണ്ണക്കോട് അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ആഗോള സാമ്പത്തിക മാന്ദ്യവും പ്രവാസികളും' എന്ന വിഷയത്തിൽ ബൈത്തുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
പലിശയിലധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയ്ക്കും നിലനിൽപ്പുണ്ടാവില്ല എന്ന് വർത്തമാനകാല സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നുണെ്ടന്നും മതശാസനകളെ മറികടന്നതിന്റെ തിക്തഫലമാണ് ലോകം ഇന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധൂർത്തും ദുർവ്യയങ്ങളും പലിശാബാന്ധവവും ഒഴിവാക്കി സാമ്പത്തിക അച്ചടക്കം കാത്തുസൂക്ഷിക്കാൻ പ്രവാസികൾ മുമ്പോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വി.പി.കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സദസ്യരുടെ സംശങ്ങൾക്ക് ഫൈസി മറുപടി പറഞ്ഞു എം.സി. അബ്ദുൽകരീം സ്വാഗതവും മുഹമ്മദ് പത്തൻപള്ളി നന്ദിയും പറഞ്ഞു.

10/03/2010
m.c abdul kareem
No comments:
Post a Comment