ഒതുക്കുങ്ങൽ: പ്രധാന നഗരങ്ങളിൽ ഇസ്ലാമിക ബേങ്കുകൾ സ്ഥാപിക്കണമെന്ന് ജാമഅഇഹ്യാഉസ്സുന്ന ഗോൾഡൻ ജൂബിലി സെമിനാർ ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ ശക്തമാകുകയും സാമ്പത്തിക സംവിധാനങ്ങൾ പിടിച്ച് നിൽക്കാൻ പാടുപെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്ലാമിക സാമ്പത്തിക സംവിധാനത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാനും ഇസ്ലാമിക ബേങ്കുകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാനും കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
പലിശയുടെയും സാമ്പത്തിക ചൂഷണങ്ങളുടെയും സ്വാധീനമാണ് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഇത് പരിഹരിക്കാതെ ലോകത്തെ സാധാരണ ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനവസരം ഉണ്ടാക്കുകയില്ലെന്നും സെമിനാർ അഭിപ്രായപ്പെട്ടു. “മുസ്ലിം വ്യക്തിനിയമവും ഇസ്ലാമിക ശരീഅത്തും” എന്ന വിഷയത്തിൽ നടന്ന സെമിനാർ അഡ്വ. ഇസ്മായിൽ വഫ ഉദ്ഘാടനം ചെയ്തു. ബഷീർ ഫൈസി വെണ്ണക്കോട്, പിഎം കെ ഫൈസി മോങ്ങം, ഫൈസൽ അഹ്സനി രണ്ടത്താണി പ്രസംഗിച്ചു.
അബ്ദുൽ സമദ് തെന്നല
21/02/2010
5 comments:
പലിശയും സർവ്വീസ് ചാർജ്ജും ഒഴിവാക്കി ഒരു ബാങ്ക് നിലനിർത്താൻ ഏതു രീതി അവലംഭിക്കണം എന്ന് വിശദീകരിച്ചിരുന്നെങ്കിൽ മനസ്സിലാക്കാമയിരുന്നു.
ഉപഭോക്താക്കൾക്ക് നന്മ ഉണ്ടാകുന്ന കാര്യമല്ലെ. സ്വാഗതാർഹം തന്നെ.
പാർത്ഥൻ,
ഇസ്ലാമിക് ബാങ്കിംഗ് സംവിധാനത്തെ പറ്റി വിശദമായ വിവരണം പോസ്റ്റ് ചെയ്യാം.
നന്ദി
ഇസ്ലാമിക് ബാങ്കിംഗിനെ പറ്റി നല്ല ഒരു ലേഖനം
ഇസ്ലാമിക് ബാങ്കിംഗ് ഒരു ഉപഗ്രഹ വീക്ഷണം
മറ്റൊരു ബ്ലോഗ് -ചർച്ച ഇവിടെയും കാണുക.
ഇസഹാഖ് ഈശ്വരമംഗലത്തിന്റെ ഈ പോസ്റ്റ് ഇതിനുമുമ്പും വായിച്ചിരുന്നു. അതിൽ വിശ്വാസം ഇല്ലാതായത് അദ്ദേഹത്തിന്റെ ഈ വരികളാണ് :
[എന്താണ് ഇസ്ലാമിക ബാങ്കിംഗ് എന്നത് അന്വേഷിച്ച് കണ്ടെത്താന്‍ പല ഇസ്ലാമിക വിഭാഗങ്ങള്‍ പുറത്തിറക്കിയ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രങ്ങളും നിരവധി രേഖകളും പുസ്തകങ്ങളും മറ്റും പരിശോധിച്ചു. പരിചിതരും അപരിചിതരുമായ ഒട്ടനവധി വ്യക്തികളെ വിളിച്ച് സംസാരിച്ചു. ഇതില്‍ നിന്നൊന്നും വ്യക്തമായ ഒരു ധാരണ കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി പറയുന്ന കാര്യം പൂര്‍ണ്ണമായും ശരിയാകണമെന്നില്ല.]
പൊതുജനങ്ങൾക്കറിയേണ്ടത് ഇത്തരം ഗീർവാണങ്ങളല്ല. ഈ ബാങ്ക് ഇന്ത്യയിലെ ഏതു നിയമപരിധിയിലാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് എന്നതാണ്. (ഉദാ: കമ്പനി, കച്ചവടം, ട്രസ്റ്റ്, സഹകരണം, ബാങ്കിംഗ് എന്നിവയിൽ ഏതിന്റെ നിർവ്വചനത്തിൽ പെടുന്നതായിരിക്കും) നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചല്ല എങ്കിൽ ഭരണകൂടം ഇതിനുവേണ്ടി ഏതു നിയമമാണ് പുനർനിർവ്വചനം ചെയ്തത് എന്നൊക്കെയാണ് ഈ കാര്യത്തിൽ അറിയേണ്ടത്. ഗൾഫിൽ സാധാരണ സാലറി ലോൺ എടുക്കുമ്പോൾ 10.5% മുതൽ 16% വരെ പലിശ ഈടാക്കാറുണ്ട്. അത് ഇസ്ലാമിക ബാങ്കാണെങ്കിൽ പലിശയില്ല. പക്ഷെ, ആദ്യം തന്നെ അതിന്റെ (?)ലാഭം കണക്കാക്കി ഒരു തുക തീരുമാനിക്കും. അത് ഏകദേശം 20% മുതൽ മുകളിലേക്ക് ഉണ്ടായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
പാർത്ഥൻ,
അദ്ധേഹത്തിന്റെ ആ പ്രസ്ഥാവനയോറ്റ് പ്രചാരകനും യോജിപ്പില്ല്ല. ചില കര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത് വായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ലേഖനത്തെ സൂചിപ്പിച്ചത്.
താങ്കളുടെ സംശയങ്ങൾ അസ്ഥാനത്തല്ല.
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ഇസ്ലാമിക് ബാങ്കിംഗ് എന്ന പേരിൽ നിലവിലുള്ള ബാങ്കിലെ എല്ലാ ഇടപാടുകളും ഇസ്ലാമിക രീതിയിൽ അനുശാസിക്കുന്നതാണോ അല്ലയോ എന്ന ചർച്ച നടക്കുകയാണ് ( എല്ലാം ശരിഅ അനുസരിച്ചാണെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും )
ഇസ്ഹാഖിന് കിട്ടിയ വിവരങ്ങളനുസരിച്ചായിരിക്കും അദ്ധേഹത്തിന്റെ കൺക്ലൂഷൻ. എന്നാൽ കിട്ടാത്ത വിവരങ്ങൾ ഇല്ലാത്തതാവില്ലല്ലോ..
ബ്രഹത്തായ രചനകൾ ഈ വിഷയത്തിൽ ഉണ്ട്.
പക്ഷെ നെറ്റിൽ ദുർലഭമാണെന്ന് മാത്രം. വലിയ ഒരു വിഷയമായതിനാൽ അതൊക്കെ റീ ടൈപ്പ് ചെയ്യാനുള്ള വിഷമമുണ്ട്. എന്നിരുന്നാലും സംക്ഷിപ്ത രൂപം തരാൻ ശ്രമിയ്ക്കാം. അലപം കാത്തിരിക്കൂ..
ഈ ചർച്ചയും ശ്രദ്ധിച്ചിരിക്കുമല്ലോ
http://saeedbabarviews.blogspot.com/
നന്ദി
Post a Comment