മലപ്പുറം: മലപ്പുറം സ്വലാത്ത് നഗറിലെ മഅ്‌ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യക്ക് കീഴിലുള്ള ഗള്‍ഫ് ട്രൈനിംങിന്റെ ബിരുദദാനം ഈ മാസം 28ന് നടക്കും. ട്രൈനിംങ് പൂര്‍ത്തിയാക്കിയ ആദ്യബാച്ചിന്റെ ബിരുദദാനമാണ് പ്രത്യേക ചടങ്ങുകളോടെ മലപ്പുറത്ത് സംഘടിപ്പിക്കുന്നത്. ചെന്നൈയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ട്രൈനിംഗ് കോഡിനേഷന്‍ മേധാവി ഡോ. ആന്റോ ജെയിംസ് ബിരുദദാനത്തിനും വിഷന്‍ 2020 എന്ന പേരിലുള്ള പ്രൊഫഷണല്‍ ട്രൈനിംങിനും നേതൃത്വം നല്‍കും. കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന പ്രവാസി കാര്യവകുപ്പിന്റെ കീഴിലുള്ള നോര്‍ക്ക കാലിക്കറ്റ് റീജയണല്‍ ഓഫീസര്‍ കെ. കെ ഗോപാലന്റെ നേതൃത്തതിലാണ് മഅ്‌ദിന്‍ ഗള്‍ഫ് ട്രൈനിംങ് ആരംഭിച്ചത്.
ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്ന ജോലി നേടുന്നതിനാവിശ്യമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗള്‍ഫ് നാടുകളിലെ അറബിക്ക് സംസാര ഭാഷ, തൊഴില്‍ രംഗത്തെ ഉയര്‍ച്ചക്കുള്ള ഹ്യൂമണ്‍ റീസോഴ്‌സ് മാനേജ്‌മെന്റെ് ട്രൈനിംങ്, ഐ. ടി പഠനങ്ങള്‍, ഇന്റെര്‍വ്യു എന്നീ വിഷയങ്ങളിലൂന്നിയുള്ള കരിക്കുലമാണ് ട്രൈനിംങിലുള്ളത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പരിശിലനം പൂര്‍ത്തിയായ ആദ്യബാച്ച് അടുത്തമാസത്തോടെ ഗള്‍ഫിലേക്ക് തിരിക്കും. താമസിച്ചുള്ള പഠന പരിശീലനത്തിലൂടെ ചുരുങ്ങിയ ദിവസങ്ങളെകൊണ്ട് ട്രൈനിംങ് പൂര്‍ത്തിയാകുന്നതിനാല്‍ നവാഗതരായ ഗള്‍ഫ് യാത്രക്കാര്‍ക്കും ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തുന്നവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകുന്നു.
കൂടുതല്‍ വിവരങ്ങള്‍: 9744 725 935
www.sirajnews.com

No comments:
Post a Comment